നിര്‍മ്മല സീതാരാമന്‍ കാത്തുവച്ചിരിക്കുന്ന പ്രഖ്യാപനങ്ങള്‍ എന്തെല്ലാം; കേരളത്തിനെന്ത് കിട്ടും? കേന്ദ്രബജറ്റ് ഉടന്‍

മൂന്നാം മോദി സര്‍ക്കാരിന്റെ രണ്ടാമത് ബജറ്റാണ് ധനമന്ത്രി നിര്‍മ്മലാ സീതാരാമന്‍ ഇന്ന് അവതരിപ്പിക്കുന്നത്. ജനപ്രീയ പ്രഖ്യാപനങ്ങളാകും ബജറ്റില്‍ എന്ന സൂചനകളാണ് പുറത്തുവരുന്നത്. ഇന്നലെ രാഷ്ട്രപതി നടത്തിയ നയപ്രഖ്യാപനത്തില്‍ നിറയെ ജനക്ഷേമ പദ്ധതികളായിരുന്നു. അതുകൊണ്ട് തന്നെ ബജറ്റിലും മധ്യവര്‍ഗത്തെ തൃപ്തിപ്പെടുത്തുന്ന പദ്ധതികൾ ഉണ്ടാകുമെന്നാണ് വിലയിരുത്തല്‍.
പെട്രോള്‍ ഡീസല്‍ വിലകുറയ്ക്കാനുള്ള പ്രഖ്യാപനങ്ങളും പ്രതീക്ഷിക്കുന്നുണ്ട്. വിലക്കയറ്റം പിടിച്ച് നിര്‍ത്താനുള്ള നടപടികള്‍, സാമ്പത്തിക മാന്ദ്യത്തെ മറികടക്കാനുള്ള നിര്‍ദ്ദേശങ്ങള്‍ എന്നിവയും ബജറ്റില്‍ ഇടംപിടിക്കാനുള്ള സാധ്യതയുണ്ട്.
കേരളവും വലിയ പ്രതീക്ഷയോടെയാണ് ബജറ്റിനെ നോക്കി കാണുന്നത്. 24,000 കോടി രൂപയുടെ പ്രത്യേക പാക്കേജും വയനാടിനു മാത്രമായി 2,000 കോടി രൂപയും ചോദിച്ചിട്ടുണ്ട്.
തുടര്‍ച്ചയായി ഒരു പ്രധാനമന്ത്രിക്ക് കീഴില്‍ എട്ടുതവണ ബജറ്റ് അവതരിപ്പിക്കുന്നു എന്ന അപൂര്‍വ്വ നേട്ടവും നിര്‍മ്മലാ സീതാരാമന്‍ ഇന്ന് സ്വന്തമാക്കും.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here