തിരഞ്ഞെടുപ്പ് കമ്മീഷണർ രാജിവച്ചു; അരുൺ ​ഗോയലിന്റെ രാജി ലോക്സഭാ തിരഞ്ഞടുപ്പ് പ്രഖ്യാപനത്തിന് തൊട്ടുമുന്‍പ്; കാരണം വ്യക്തമല്ല

ഡല്‍ഹി: ലോക്സഭാ തിരഞ്ഞടുപ്പ് പ്രഖ്യാപിക്കാനിരിക്കെ തിരഞ്ഞെടുപ്പ് കമ്മീഷണർ അരുൺ ​ഗോയൽ രാജിവച്ചു. രാഷ്ട്രപതി ദ്രൗപദി മുർമു രാജി അംഗീകരിച്ചതായി നിയമമന്ത്രാലയം വിജ്ഞാപനം ഇറക്കി. 2027 വരെ അദ്ദേഹത്തിന് കാലാവധി ഉണ്ടായിരുന്നു. രാജിയുടെ കാരണം വ്യക്തമല്ല.

ഫെബ്രുവരിയിൽ തിരഞ്ഞെടുപ്പ് കമ്മീഷണർ അനൂപ് ചന്ദ്ര പാണ്ഡെ വിരമിച്ചിരുന്നു. ഇതിന് പിന്നാലെ ​ഗോയലിന്റെ രാജികൂടി വരുന്നതോടെ മൂന്നംഗ തിരഞ്ഞെടുപ്പ് കമ്മീഷനില്‍ മുഖ്യതിരഞ്ഞെടുപ്പ് കമ്മീഷണര്‍ മാത്രമായി. അടുത്ത ഫെബ്രുവരിയില്‍ രാജീവ് കുമാര്‍ വിരമിക്കുമ്പോള്‍ മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണര്‍ സ്ഥാനം ഗോയലിന് ലഭിക്കുമായിരുന്നു.

പഞ്ചാബ് കേഡര്‍ ഐഎഎസ് ഓഫിസറായ അരുണ്‍ ഗോയല്‍ 2022ലാണ് തിരഞ്ഞെടുപ്പ് കമ്മിഷണറായത്. അദ്ദേഹത്തിന്റെ നിയമനത്തിനെതിരെ സുപ്രീംകോടതിയില്‍ അസോസിയേഷന്‍ ഓഫ് ഡെമോക്രാറ്റിക് റിഫോംസ് ഹര്‍ജി നല്‍കിയിരുന്നു. കേന്ദ്രഘനവ്യവസായ സെക്രട്ടറിയായിരുന്ന അരുണ്‍ ഗോയല്‍ 2022 നവംബര്‍ 18നാണ് വിആര്‍എസ് എടുത്തത്. അതിന് ശേഷമാണ് തിരഞ്ഞെടുപ്പ് കമ്മീഷനിലേക്ക് എത്തിയത്. ജിഎസ്ടി കൗൺസിലിൽ അഡീഷണൽ സെക്രട്ടറിയായിരുന്നു. പ്രധാനമന്ത്രിയുടെ ഓഫീസിൽ പദ്ധതി മേൽനോട്ട ഗ്രൂപ്പിന്റെയും ചുമതലയും നോക്കിയിട്ടുണ്ട്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top