മുഖ്യമന്ത്രിയുടെ ഡല്‍ഹി ചര്‍ച്ച ഫലം കാണുന്നു; 5990 കോടി കടമെടുക്കാന്‍ കേന്ദ്രനുമതി

കേരളത്തിന് 5990 കോടി രൂപ കടമെടുക്കാന്‍ അനുമതി നല്‍കി കേന്ദ്രം. അടുത്ത ചൊവ്വാഴ്ചയോടെ കടമെടുക്കാനുള്ള നടപടികളാണ് പുരോഗമിക്കുന്നത്. മുഖ്യമന്ത്രി തന്നെ നേരിട്ടെത്തി ധനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തിയതിന് പിന്നാലെയാണ് കടമെടുപ്പിന് അനുമതി ലഭിച്ചത്. കടുത്ത സാമ്പത്തിക പ്രതിസന്ധിയില്‍ മുന്നോട്ടു പോകുന്ന കേരളത്തിന് വലിയ ആശ്വാസമാണ് കേന്ദ്രാനുമതി.
12,000 കോടി വായ്പയെടുക്കാനാണ് കേരളം അനുമതി തേടിയത്. എന്നാല്‍ 5990 കോടി കടമെടുക്കാനുള്ള അനുമതിയാണ് ലഭിച്ചത്. ഇതോടെ 2024-25 സാമ്പത്തിക വര്‍ഷത്തില്‍ മാത്രം ആകെ കടമെടുപ്പ് 42,000 കോടി രൂപയോളമാകും. സാമ്പത്തിക വര്‍ഷത്തെ അവസാനമാസം ആയതിനാല്‍ ഈ മാസം മാത്രം 25,000 കോടി രൂപയുടെയെങ്കിലും ബില്ലുകള്‍ സര്‍ക്കാരിന് മുന്നില്‍ പാസാക്കാനായി ഉണ്ട്.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here