പാലക്കാട് വ്യവസായ സ്മാര്‍ട്ട് സിറ്റി; 3806 കോടിയുടെ വമ്പന്‍ പദ്ധതി പ്രഖ്യാപിച്ച് കേന്ദ്രസര്‍ക്കാര്‍

രാജ്യത്തെ വ്യവസായ ഇടനാഴികളെ തമ്മില്‍ ബന്ധിച്ച് സ്ഥാപിക്കുന്ന വ്യവസായ സ്മാര്‍ട് സിറ്റി പാലക്കാടും. ഇന്ന് ചേര്‍ന്ന കേന്ദ്ര മന്ത്രിസഭാ യോഗമാണ് 3806 കോടിയുടെ വമ്പന്‍ പദ്ധതി കേരളത്തിനായി പ്രഖ്യാപിച്ചത്. രാജ്യത്താകെ സ്ഥാപിക്കുന്ന 12 സ്മാര്‍ട്ട് സിറ്റികളില്‍ ഒന്നാണ് കേരളത്തിനും അനുവദിച്ചിരിക്കുന്നത്. 51,000 പേര്‍ക്ക് പദ്ധതിയിലൂടെ തൊഴില്‍ ലഭിക്കുമെന്നാണ് വിലയിരുത്തല്‍.

പാലക്കാട് സേലം-കൊച്ചി ദേശീയപാതയോട് ചേര്‍ന്ന് പുതുശ്ശേരിയിലാണ് സ്മാര്‍ട് സിറ്റി സ്ഥാപിക്കുക. ബജറ്റില്‍ കേരളത്തിനായി വലിയ പദ്ധതികള്‍ പ്രഖ്യാപിച്ചില്ലെന്ന വിമര്‍ശനം നേരിടാനാണ് കേന്ദ്രത്തിന്റെ ഈ നീക്കം. ഉത്തരാഖണ്ഡിലെ ഖുര്‍പിയ, പഞ്ചാബിലെ രാജ്പുര-പാട്യാല, മഹാരാഷ്ട്രയിലെ ദിഗ്ഗി, യുപിയിലെ ആഗ്ര, പ്രയാഗ്രാജ്, ബിഹാറിലെ ഗയ, തെലങ്കാനയിലെ സഹീറാബാഗ്, ആന്ധ്രയിലെ ഒര്‍വാക്കല്‍, കൊപ്പാര്‍ത്തി, രാജസ്ഥാനിലെ ജോധ്പുര്‍-പാലി എന്നിവിടങ്ങളിലാണ് മറ്റ് സ്മാര്‍ട് സിറ്റികള്‍ സ്ഥാപിക്കുക. ഇതിനായി 28,602 കോടി രൂപയാണ് ചിലവ് പ്രതീക്ഷിക്കുന്നത്.

വ്യവസായ സ്മാര്‍ട് സിറ്റികളിലൂടെ വന്‍നിക്ഷേപം എത്തുമെന്നാണ് കേന്ദ്രസര്‍ക്കാരിന്റെ കണക്കുകൂട്ടല്‍. 30 ലക്ഷത്തോളം പേര്‍ക്ക് പ്രത്യക്ഷമായും പരോക്ഷമായും തൊഴിലവസരം ലഭിക്കുമെന്നും കേന്ദ്രം അവകാശപ്പെടുന്നു.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top