ആനുകൂല്യങ്ങൾ അടക്കം പ്രതിമാസം മിനിമം ഒരു ലക്ഷം!! അടിസ്ഥാന ശമ്പളം 54000 ആകും; ജീവനക്കാര്‍ക്ക് ബമ്പര്‍ ലോട്ടറിയായി എട്ടാം ശമ്പള കമ്മിഷന്‍

എട്ടാം ശമ്പള കമ്മിഷൻ രൂപീകരിക്കാൻ കേന്ദ്ര മന്ത്രിസഭ അംഗികാരം നൽകിയത് സര്‍ക്കാര്‍ ജീവനക്കാരുടെ ശമ്പളത്തില്‍ വന്‍ വര്‍ദ്ധനവ് ഉണ്ടാക്കുമെന്ന് റിപ്പോര്‍ട്ടുകള്‍. വികസിത ഇന്ത്യ കെട്ടിപ്പെടുക്കാൻ സർക്കാർ ജീവനക്കാർ നൽകുന്ന സേവനത്തിനെ അഭിനന്ദിച്ച് കൊണ്ടായിരുന്നു പ്രധാനമന്ത്രി വിവരം പങ്കുവച്ചത്. എട്ടാം ശമ്പള കമ്മീഷൻ സംബന്ധിച്ച മന്ത്രിസഭയുടെ തീരുമാനം കേന്ദ്ര ജീവനക്കാരുടെ ജീവിതനിലവാരം മെച്ചപ്പെടുത്തുമെന്നും നരേന്ദ്ര മോദി അഭിപ്രായപ്പെട്ടു.


2016 ജനുവരി 1 മുതൽ പ്രാബല്യത്തിൽ വന്ന ഏഴാം ശമ്പള കമ്മിഷൻ്റെ ശുപാർശകൾ പാലിച്ചാണ് നിലവിൽ നിലവിലുള്ള ശമ്പള ഘടന നിശ്ചയിച്ചിരിക്കുന്നത്. പുതിയ ശമ്പള കമ്മിഷൻ നിലവിൽ വരുമ്പോൾ ഫിറ്റ്‌മെൻ്റ് ഫാക്റ്റർ (fitment factor ). 2.57 ൽ നിന്ന് 2.86 ആയി ഉയരുമെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. ഇങ്ങനെ സംഭവിച്ചാൽ സർക്കാർ ജീവനക്കാരുടെ കുറഞ്ഞ അടിസ്ഥാന ശമ്പളം 18,000 രൂപയിൽ നിന്ന് 53,480 രൂപയായി ഉയരും. കേന്ദ്ര സർക്കാർ ജീവനക്കാരുടെ പുതുക്കിയ ശമ്പളവും പെൻഷൻ തുകയും കണക്കാക്കുന്നതിന് വേണ്ടി ഉപയോഗിക്കുന്ന ഗുണിതമാണ് ഫിറ്റ്‌മെൻ്റ് ഫാക്റ്റർ. പുതിയ കമ്മിഷൻ ശുപാർശകൾക്കനുസൃതമായി ശമ്പള സ്കെയിൽ ക്രമീകരിക്കുന്ന ഒരു ഗുണിതമായി ഇത് പ്രവർത്തിക്കുന്നു.

Also Read: ‘65000 കോടി കേരളം തടഞ്ഞുവച്ചിരിക്കുന്നു’; മുഖ്യമന്ത്രിയെ വിശ്വസിച്ചവര്‍ അനുഭവിക്കുന്നുവെന്ന് എൻജിഒ അസോസിയേഷൻ

ഏഴാം ശമ്പള കമ്മിഷൻ്റെ നിർദേശപ്രകാരം ഫിറ്റ്‌മെൻ്റ് ഫാക്ടർ 2.57 ആയിരുന്നു. ഇത് കേന്ദ്ര സർക്കാർ ജീവനക്കാരുടെ കുറഞ്ഞ അടിസ്ഥാന ശമ്പളം ആറാം ശമ്പള കമ്മിഷൻ്റെ ശുപാർശയായ 7,000 രൂപയിൽ നിന്ന് 18,000 രൂപയായി ഉയർത്തി. ക്ഷാമബത്ത (ഡിഎ), വീട്ടുവാടക അലവൻസ് (എച്ച്ആർഎ), ഗതാഗത അലവൻസ് (ടിഎ), മറ്റ് ആനുകൂല്യങ്ങൾ എന്നിവ ഇതിൽ ഉൾപ്പെട്ടിരുന്നില്ല. ഇതു കൂടി കണക്കിലെടുക്കുമ്പോൾ ഏഴാം ശമ്പള കമ്മീഷൻ പ്രകാരം മൊത്തം കുറഞ്ഞ ശമ്പളം പ്രതിമാസം 36,020 രൂപയായി ഉയർന്നിരുന്നു. എന്നാൽ അലവൻസുകളും ആനുകൂല്യങ്ങളും കൂട്ടുമ്പോൾ എട്ടാം ശമ്പള കമ്മിഷൻ ശുപാർശ പ്രകാരം എത്ര രൂപ അടിസ്ഥാന ശമ്പളമായി ലഭിക്കും എന്ന കണക്കുകൾ വ്യക്തമല്ല. വലിയ വർദ്ധനവാണ് ജീവനക്കാർ പ്രതീക്ഷിക്കുന്നത്.

ഏഴാം ശമ്പള കമ്മിഷൻ്റെ കാലാവധി 2026 ജനുവരി ഒന്നിനാണ് അവസാനിക്കുന്നത്. എഴാം കമ്മിഷൻ്റെ ശുപാർശ പ്രകാരമാണ് കേന്ദ്ര ജീവനക്കാരുടെ അടിസ്ഥാന ശമ്പളം 18000 രൂപയാക്കിയത്. മുമ്പ് ഇത് 7,000 രൂപയായിരുന്നു. കുറഞ്ഞ പെൻഷൻ 3,500 രൂപയിൽ നിന്ന് 9,000 രൂപയായി ഉയർത്തി. ഏഴാം കമ്മിഷൻ ശുപാർശ പ്രകാരം പരമാവധി ശമ്പളം 2,50,000 രൂപയും പരമാവധി പെൻഷൻ 1,25,000 രൂപയുമാക്കിയിരുന്നു. 49 ലക്ഷത്തിലധികം കേന്ദ്ര സർക്കാർ ജീവനക്കാരും 65 ലക്ഷത്തോളം പെൻഷൻകാരുമാണ് നിലവിലുള്ളത്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top