കേന്ദ്ര സർക്കാരിൻ്റെ അടിസ്ഥാന പെൻഷനും മൂന്നിരട്ടിയോളം കൂടും; എറ്റവും കുറഞ്ഞത് 25,740 രൂപ; കൂടിയത് 3.57 ലക്ഷം

എട്ടാം ശമ്പളകമ്മിഷൻ രൂപീകരിക്കാൻ കേന്ദ്ര സർക്കാർ തീരുമാനിച്ചതോടെ പെൻഷൻ ഇരട്ടിയോളം വർധിക്കാൻ സാധ്യത. നിലവിൽ 9,000 രൂപയാണ് കേന്ദ്രസർക്കാർ ജീവനക്കാരുടെ പ്രതിമാസ അടിസ്ഥാന പെൻഷൻ. 1,25,000 രൂപയാണ് ഏറ്റവും ഉയർന്ന പെൻഷൻ. ഇതിന് പുറമേ 53 ശതമാനം ഡിആർ അലവൻസും നൽകുന്നുണ്ട്.

നിലവിലെ 9,000 രൂപയെന്ന അടിസ്ഥാന പെൻഷൻ 25,740 രൂപയാക്കി ഉയർത്തും. ഏറ്റവും ഉയർന്ന പെൻഷൻ 3,57,500 രൂപയായി ഉയരുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇതിനൊപ്പം ഗ്രാറ്റുവിറ്റിയും കുടുംബ പെൻഷനും വർദ്ധിക്കും. കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാരുടെ ശമ്പളം പരിഷ്‌കരിക്കുന്നതിനുള്ള എട്ടാം ശമ്പള കമ്മിഷന്‍ രൂപവത്കരണത്തിന്‌ കേന്ദ്രമന്ത്രിസഭ കഴിഞ്ഞയാഴ്ച അംഗീകാരം നല്‍കിയിരുന്നു.

Also Read: ആനുകൂല്യങ്ങൾ അടക്കം പ്രതിമാസം മിനിമം ഒരു ലക്ഷം!! അടിസ്ഥാന ശമ്പളം 54000 ആകും; ജീവനക്കാര്‍ക്ക് ബമ്പര്‍ ലോട്ടറിയായി എട്ടാം ശമ്പള കമ്മിഷന്‍

കേന്ദ്ര ബജറ്റിന് ദിവസങ്ങള്‍ക്ക് മുമ്പാണ് എട്ടാം ശമ്പള കമ്മിഷന്‍ രൂപവത്കരണം കേന്ദ്ര മന്ത്രിസഭ അംഗീകരിച്ചത് എന്നതും ശ്രദ്ധേയമാണ് അടിസ്ഥാന ശമ്പളം, അലവന്‍സുകള്‍, പെന്‍ഷന്‍, മറ്റ് ആനുകൂല്യങ്ങള്‍ എന്നിവ പരിഷ്‌കരിക്കുക ലക്ഷ്യമിട്ടാണ് ശമ്പള കമ്മിഷന്‍ രൂപവത്കരിക്കുന്നത്.

Also Read: ‘65000 കോടി കേരളം തടഞ്ഞുവച്ചിരിക്കുന്നു’; മുഖ്യമന്ത്രിയെ വിശ്വസിച്ചവര്‍ അനുഭവിക്കുന്നുവെന്ന് എൻജിഒ അസോസിയേഷൻ

ഏഴാം ശമ്പള കമ്മിഷൻ്റെ കാലാവധി 2026 ജനുവരി ഒന്നിനാണ് അവസാനിക്കുന്നത്. എഴാം കമ്മിഷൻ്റെ ശുപാർശ പ്രകാരമാണ് കേന്ദ്ര ജീവനക്കാരുടെ അടിസ്ഥാന ശമ്പളം 18000 രൂപയാക്കിയത്. മുമ്പ് ഇത് 7,000 രൂപയായിരുന്നു. കുറഞ്ഞ പെൻഷൻ 3,500 രൂപയിൽ നിന്ന് 9,000 രൂപയായി ഉയർത്തി. 49 ലക്ഷത്തിലധികം കേന്ദ്ര സർക്കാർ ജീവനക്കാരും 65 ലക്ഷത്തോളം പെൻഷൻകാരുമാണ് നിലവിലുള്ളത്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top