ഇഎസ്ഐ ശമ്പളപരിധി 30,000 ആയി ഉയർത്തിയേക്കും; കേരളത്തില്‍ അഞ്ച് ലക്ഷം പേര്‍ക്ക് ആനുകൂല്യം ലഭിക്കും

എംപ്ലോയീസ് സ്റ്റേറ്റ് ഇൻഷുറൻസ്(ഇഎസ്ഐ) പദ്ധതിയിൽ അംഗമാകാനുള്ള ശമ്പളപരിധി 21,000 രൂപയിൽനിന്ന് 30,000 രൂപയാക്കി ഉയർത്തിയേക്കും. ഇതോടെ പുതുതായി ഒരുകോടി തൊഴിലാളികൾക്കുകൂടി പദ്ധതിയിൽ അംഗമാകാൻ അവസരമുണ്ടാകും. കേരളത്തിൽ അഞ്ചുലക്ഷത്തോളം പേർക്കുകൂടി ആനുകൂല്യം ലഭിക്കും. ഇപ്പോള്‍ പത്തുലക്ഷത്തോളം അംഗങ്ങളാണുള്ളത്.

നിലവിലെ ശമ്പളപരിധി നിലവിൽവന്നത് 2017ലാണ്. അതിനുശേഷം ശമ്പളം കൂടിയതോടെ രാജ്യത്ത് 80 ലക്ഷത്തോളം പേർ പദ്ധതിയിൽനിന്ന് പുറത്തായി. കഴിഞ്ഞമാസംനടന്ന ഇഎസ്ഐയുടെ സ്ഥിരംസമിതിയോഗത്തിലാണ് ശമ്പളപരിധി 30,000 രൂപയാക്കി ശുപാർശചെയ്യാൻ തീരുമാനിച്ചത്. ബോർഡ് യോഗം ഇക്കാര്യത്തിൽ അന്തിമതീരുമാനമെടുക്കും.

2014-ൽ ശമ്പളപരിധി 25,000 രൂപയാക്കാൻ നിർദേശിക്കുകയും അന്നത്തെ തൊഴിൽമന്ത്രി ഇക്കാര്യം പ്രഖ്യാപിക്കുകയും ചെയ്തെങ്കിലും 2017-ൽ വിജ്ഞാപനമിറക്കിയപ്പോൾ 21,000 ആക്കി നിശ്ചയിക്കുകയായിരുന്നു. ഇഎസ്ഐ. അംഗങ്ങൾക്കും ഗുണഭോക്താക്കൾക്കും പ്രതിവർഷം പത്തുലക്ഷംരൂപയുടെ ചികിത്സയാണ് നിലവിലുള്ളത്. പ്രത്യേക സാഹചര്യങ്ങളിൽ കൂടുതൽ തുക അനുവദിക്കുന്നുണ്ട്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top