ഒടുവില്‍ പതഞ്‌ജലിയെ തള്ളി കേന്ദ്ര സര്‍ക്കാര്‍; തെറ്റായ വാദങ്ങളുമായി പരസ്യം നല്‍കരുതെന്ന് നിര്‍ദേശിച്ചിരുന്നുവെന്ന് സുപ്രീംകോടതിയില്‍ സത്യവാങ്മൂലം

ഡല്‍ഹി: പതഞ്‌ജലിക്കെതിരെ സുപ്രീംകോടതിയില്‍ സത്യവാങ്മൂലം നല്‍കി കേന്ദ്ര ആയുഷ് മന്ത്രാലയം. പൊതു താത്പര്യത്തിന് വിരുദ്ധമായി പരസ്യം നല്‍കിയെന്നാണ് കേന്ദ്രത്തിന്‍റെ നിലപാട്. അലോപതിക്കെതിരായി പതഞ്‌ജലി നല്‍കിയ പ്രസ്താവനകള്‍ അംഗീകരിക്കാനാകില്ല. ഏത് ശ്രേണിയിലുള്ള മരുന്ന് ഉപയോഗിക്കണമെന്നത് വ്യക്തി സ്വാതന്ത്ര്യമാണ്. തെറ്റായ അവകാശവാദങ്ങള്‍ ഉന്നയിച്ചുകൊണ്ടുള്ള പരസ്യങ്ങള്‍ നല്‍കരുതെന്ന് മുന്‍പേ നിര്‍ദേശം നല്‍കിയതായും കേന്ദ്ര സര്‍ക്കാര്‍ സുപ്രീംകോടതിയില്‍ വ്യക്തമാക്കി. കേന്ദ്രവും പതഞ്‌ജലിയും ഒത്തുകളിച്ചെന്ന കോടതിയുടെ വിമര്‍ശനത്തിനു പിന്നാലെയാണ് പതഞ്‌ജലിയെ പൂര്‍ണ്ണമായി തള്ളിക്കൊണ്ടുള്ള കേന്ദ്രത്തിന്‍റെ നിലപാട്.

പരസ്യങ്ങളിലൂടെ തെറ്റിധരിപ്പിച്ച് ഉല്‍പ്പന്നങ്ങള്‍ വില്‍ക്കുന്നുവെന്നാരോപിച്ച് ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ പതഞ്ജലിക്കെതിരെ സുപ്രീം കോടതിയെ സമീപിച്ചിരുന്നു. ഇതുമായി ബന്ധപ്പെട്ട് പതഞ്‌ജലി സ്ഥാപകര്‍ക്കും കേന്ദ്ര സര്‍ക്കാരിനുമെതിരെ സുപ്രീംകോടതി അതിരൂക്ഷ വിമര്‍ശനം ഉന്നയിച്ചിരുന്നു. ഉത്തരാഖണ്ഡ് സര്‍ക്കാരിനെ കേസില്‍ കക്ഷി ചേര്‍ത്തുകൊണ്ടാണ് വലിയ വിമര്‍ശനം ഉന്നയിച്ചത്. അവകാശവാദങ്ങള്‍ അശ്രദ്ധ മൂലം ഉള്‍പ്പെട്ടതാണെന്ന വിശദീകരണം നല്‍കി പതഞ്ജലി ഗ്രൂപ്പ് സുപ്രീംകോടതിയില്‍ മാപ്പ് പറഞ്ഞിരുന്നു. എന്നാല്‍ ഈ ക്ഷമ ചോദിക്കല്‍ ഹൃദയത്തില്‍ നിന്നുള്ളതല്ലെന്ന് കോടതി വിമര്‍ശിച്ചു. കടുത്ത ഭാഷയിലാണ് ബാബ രാംദേവിനെ കോടതി വിമര്‍ശിച്ചത്. കേസ് ഇന്ന് വീണ്ടും കോടതി പരിഗണിക്കും.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top