2025 ഏപ്രിൽ ഒന്നുമുതൽ പുതിയ പദ്ധതി; 23 ലക്ഷംപേർക്ക് ഗുണം ലഭിക്കുന്ന ഏകീകൃത പെൻഷൻ സ്കീമുമായി കേന്ദ്രം

ഏകീകൃത പെൻഷൻ പദ്ധതിക്ക് അംഗീകാരം നൽകി കേന്ദ്ര സർക്കാർ. യുപിഎസ് എന്ന പേരിലാണ് പുതിയ പദ്ധതി നിലവിൽ വരുന്നത്. 23 ലക്ഷം കേന്ദ്ര സർക്കാർ ജീവനക്കാർക്കാണ് പദ്ധതിയുടെ ഗുണം കിട്ടുക എന്നാണ് വിലയിരുത്തലുകൾ. ഇതിനായി കാബിനറ്റ് സെക്രട്ടറി ടിവി സോമനാഥൻ്റെ അധ്യക്ഷതയിൽ ഒരു കമ്മിറ്റിയെ രൂപികരിച്ചിരുന്നതായും കേന്ദ്രമന്ത്രി അശ്വിനി വൈഷ്ണവ് അറിയിച്ചു. വിവിധ തൊഴിലാളി സംഘടനകളുമായി നടത്തിയ നൂറിലധികം ചർച്ചകൾക്ക് ശേഷമാണ് തീരുമാനമെടുത്തതെന്നും അദ്ദേഹം അറിയിച്ചു.

അവസാന വർഷത്തെ ആകെ അടിസ്ഥാന ശമ്പളത്തിൻ്റെ ശരാശരിയുടെ 50 ശതമാനം പെൻഷൻ വിരമിക്കുന്ന ജീവനക്കാർക്ക് ഉറപ്പാക്കും. സർവീസ് പരിഗണിക്കാതെ മിനിമം പെൻഷൻ പദ്ധതി വഴി ലഭിക്കും. പദ്ധതിയില്‍ സർക്കാരിൻ്റെ വിഹിതം 18.5 ശതമാനമായി വർധിപ്പിക്കും. കുറഞ്ഞത് 25 വർഷത്തെ സർവീസ് ഉണ്ടായിരിക്കുന്നവർക്കാണ് ഈ ആനുകൂല്യങ്ങൾ ലഭിക്കുക. 10 വർഷത്തെ സേവനത്തിന് ശേഷം വിരമിക്കുന്നവർക്ക് പ്രതിമാസം 10,000 രൂപയും പദ്ധതി ഉറപ്പുനൽകുന്നു.

മരണപ്പെട്ടവരുടെ പങ്കാളിക്കോ കുടുംബാംഗങ്ങൾക്കുമോ ജീവനക്കാരന് അർഹതയുണ്ടായിരുന്ന പെൻഷൻ്റെ 60 ശതമാനവും ലഭിക്കും. 2025 ഏപ്രിൽ ഒന്നു മുതലാണ് പുതിയ പദ്ധതി നടപ്പാക്കുക. 2004നു ശേഷം എൻപിഎസിനു കീഴിൽ വിരമിച്ച എല്ലാവർക്കും പുതിയ മാറ്റങ്ങളുടെ ആനുകൂല്യം കിട്ടും. സംസ്ഥാന സർക്കാരുകളും ഇതേ മാതൃക സ്വീകരിക്കാൻ തീരുമാനിച്ചാൽ അതിൻ്റെ ഗുണം എകദേശം 90 ലക്ഷം സർക്കാർ ജീവനക്കാർക്കും ലഭിക്കും.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top