കേജ്‌രിവാള്‍ ജയിലില്‍ കിടന്ന് ഡല്‍ഹി ഭരിക്കേണ്ട; രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്താന്‍ കേന്ദ്രസര്‍ക്കാര്‍ നീക്കം; നിയമോപദേശം തേടി ലഫ്റ്റനന്റ് ഗവര്‍ണര്‍

ഡല്‍ഹി : മദ്യനയ അഴിമതി കേസില്‍ ഇഡി കസ്റ്റഡിയിലുള്ള അരവിന്ദ് കേജ്‌രിവാള്‍ ജയില്‍ നിന്നും ഡല്‍ഹി ഭരിക്കുന്നത് അവസാനിപ്പിക്കാന്‍ നീക്കം തുടങ്ങി കേന്ദ്രസര്‍ക്കാര്‍. ഡല്‍ഹിയില്‍ രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്താനാണ് നീക്കം നടക്കുന്നത്. ഇത് സംബന്ധിച്ച് ഡല്‍ഹി ലഫ്റ്റനന്റ് ഗവര്‍ണര്‍ നിയമോപദേശം തേടി. മുഖ്യമന്ത്രി അറസ്റ്റിലാകുന്നത് ഭരണഘടനാ പ്രതിസന്ധിയാകുമെന്നാണ് ലഭിച്ചിരിക്കുന്ന നിയമോപദേശം. ഈ ഉപദേശത്തിന്റെ അടിസ്ഥാനത്തില്‍ രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്താന്‍ ലഫ്റ്റനന്റ് ഗവര്‍ണര്‍ നിര്‍ദ്ദേശം നല്‍കാനാണ് സാധ്യത.
കേജ്‌രിവാള്‍ ജയിലില്‍ നിന്ന് ഭരണം നടത്തുന്നതെന്ന് അനുവദിക്കാനാവില്ലെന്ന് ഡല്‍ഹി ലെഫ്റ്റനന്റ് ഗവര്‍ണര്‍ വി.കെ. സക്സേന നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നു. ഇതിനു പിന്നാലെയാണ് നിയമോപദേശം തേടിയത്. ഇന്ന് തന്നെ ഇക്കാര്യത്തില്‍ തീരുമാനമുണ്ടാകുമെന്നാണ് സൂചന. ഇഡി കസ്റ്റഡി കാലാവധി അവസാനിക്കുന്നതിനാല്‍ കേജ്‌രിവാളിനെ ഇന്ന് ഉച്ചയ്ക്ക് രണ്ട് മണിക്ക് റോസ് അവന്യൂ കോടതിയില്‍ ഹാജരാക്കും. അഴിമതിപ്പണം ആര്‍ക്കാണ് ലഭിച്ചതെന്ന് തെളിവുകള്‍ സഹിതം കോടതിയെ അറിയിക്കുമെന്ന് എഎപി കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചിരുന്നു.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here