വന്യമൃഗശല്യത്തിന് അടിയന്തര നടപടികള്‍ സ്വീകരിക്കണമെന്ന് കേരളത്തോട് കേന്ദ്രം; നിര്‍ദ്ദേശം ജെബി മേത്തറുടെ കത്തിന്റെ അടിസ്ഥാനത്തില്‍

ഡല്‍ഹി: കേരളത്തിലെ രൂക്ഷമായ വന്യമൃഗശല്യത്തിന് അടിയന്തര നടപടികള്‍ സ്വീകരിക്കണമെന്ന് കേരളത്തിന് കേന്ദ്ര നിര്‍ദ്ദേശം. വന്യമൃഗശല്യം ജനജീവിതം ദുസഹമാക്കുന്നുവെന്ന് ചൂണ്ടിക്കാട്ടി ജെബി മേത്തർ എം.പി കേന്ദ്ര വനം പരിസ്ഥിതി വകുപ്പ് മന്ത്രി ഭൂപേന്ദ്രർ യാദവിന് കത്ത് നല്‍കിയിരുന്നു. ഇതിന്‍റെ അടിസ്ഥാനത്തിലാണ് കേന്ദ്രസര്‍ക്കാര്‍ നിര്‍ദ്ദേശം.

കഴിഞ്ഞ ആഴ്ച പാലക്കാട്, വയനാട് എന്നിവിടങ്ങളില്‍ നടന്ന വന്യമൃഗ ആക്രമണങ്ങളെക്കുറിച്ച് കത്തില്‍ പരാമര്‍ശിക്കുന്നുണ്ട്. ജനവാസമേഖലയില്‍ പുലി ഇറങ്ങി ആക്രമിച്ചതും കാട്ടുപന്നിയുടെ ആക്രമണത്തില്‍ സ്ത്രീ മരണപ്പെട്ടതടക്കം ജെബി മേത്തര്‍ ചൂണ്ടിക്കാട്ടിയിരുന്നു. ജനങ്ങളുടെ സുരക്ഷയ്ക്കും, ജീവിതത്തിനും ഭയാനകമായ രീതിയിലാണ് വന്യമൃഗശല്യ ഭീഷണി. മനുഷ്യവാസ കേന്ദ്രങ്ങളിലേക്ക് വന്യമൃഗങ്ങൾ കടക്കുന്നത് തടയാനുള്ള സംവിധാനങ്ങള്‍ വേണമെന്നും വന്യമൃഗ ആക്രമണങ്ങളിൽ ജീവൻ നഷ്ടപ്പെട്ട വ്യക്തികളുടെ കുടുംബത്തിന് ഉചിതമായ നഷ്ടപരിഹാരം നൽകണമെന്നും കേന്ദ്രത്തിനു നല്‍കിയ കത്തില്‍ ആവശ്യപ്പെട്ടിരുന്നു.

അതേസമയം, വയനാട്ടില്‍ ആളെക്കൊന്ന കാട്ടാനയെ ഇതുവരെ പിടികൂടാനായില്ല. ദൗത്യസംഘം അടുത്തെത്തിയതോടെ ആന സ്ഥാനം മാറി. മാനന്തവാടി മണ്ണുണ്ടി കോളനി പരിസരത്തേക്ക് നീങ്ങിയതായാണ് വിവരം. സാഹചര്യങ്ങള്‍ അനുകൂലമായാല്‍ മാത്രമേ ആനയെ മയക്കുവെടി വെക്കാന്‍ കഴിയു.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top