ഭാരത് അരി, കിലോയ്ക്ക് 29 രൂപ; കേന്ദ്ര പദ്ധതിക്ക് കേരളത്തില്‍ തുടക്കം
തൃശൂര്‍: 29 രൂപയ്ക്ക് ഒരു കിലോ അരി നല്‍കുന്ന കേന്ദ്ര പദ്ധതി കേരളത്തില്‍ ആരംഭിച്ചു. ഭാരത് അരി എന്ന് പേരിട്ടിരിക്കുന്ന ബ്രാന്‍ഡിന്‍റെ 150 ചാക്ക് പൊന്നി അരി തൃശൂരില്‍ വിറ്റു. കേരളത്തിലെ വിപണിയിലേക്ക് ഭാരത് അരി അവതരിപ്പിക്കുന്ന ചടങ്ങ് ഇന്ന് വൈകുന്നേരം നാല് മണിക്ക് തൃശൂരിൽ നടക്കും. വരും ആഴ്ചകളിലായി സംസ്ഥാനത്തുടനീളം ഭാരത് അരി എത്തിക്കാനാണ് ശ്രമം.
കേന്ദ്ര ഭക്ഷ്യ വകുപ്പിന് കീഴിലുള്ള നാഷണൽ കോ-ഓപറേറ്റീവ് കൺസ്യൂമര്‍ ഫെഡറേഷനാണ് വിതരണം. അഞ്ച് കിലോ, പത്ത് കിലോ പാക്കറ്റുകളിൽ വിപണിയിൽ ലഭ്യമാകും. വാഹനങ്ങളിലൂടെ നേരിട്ട് വിതരണം ചെയ്യുന്നതോടൊപ്പം ഓണ്‍ലൈന്‍ വഴിയും ഭാരത് അരി മേടിക്കാനുള്ള അവസരമുണ്ടാകും. അരിക്ക് പുറമേ കിലോയ്ക്ക് 60 രൂപ നിരക്കില്‍ കടലപ്പരിപ്പും വില്‍ക്കും.
പൊതുവിപണിയിൽ അരിയുടെ വിലക്കയറ്റം തടയുന്നതിനുള്ള നിർണായക നീക്കമാണിത്. എന്നാല്‍ ലോക്സഭാ തിരഞ്ഞെടുപ്പ് മുന്നില്‍ കണ്ടുകൊണ്ടുള്ള രാഷ്ട്രീയ മുതലെടുപ്പാണിതെന്ന വിമര്‍ശനം ശക്തമാണ്.
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here