കേരളത്തിന് 3000 കോടി കടമെടുക്കാന്‍ അനുമതി; ചിലവ് നടത്താന്‍ സംസ്ഥാനം കേന്ദ്രത്തോട് ആവശ്യപ്പെട്ടത് 5000 കോടി കടമെടുക്കാന്‍
തിരുവനന്തപുരം : സാമ്പത്തികവര്‍ഷ ആരംഭത്തില്‍ കേരളത്തിന് 3000 കോടി രൂപ കടമെടുക്കാന്‍ കേന്ദ്രസര്‍ക്കാര്‍ അനുമതി. സംസ്ഥാനം 5000 കോടി രൂപ കടമെടുക്കാനാണ് അനുമതി തേടിയത്. എന്നാല്‍ സംസ്ഥാനത്തിന്റെ ആവശ്യം കേന്ദ്രം പൂര്‍ണ്ണമായും അനുവദിച്ചില്ല. ചിലവുകള്‍ക്ക് പണം കണ്ടെത്താനാണ് സര്‍ക്കാര്‍ അനുമതി തേടി കേന്ദ്രത്തിന് കത്ത് നല്‍കിയത്.
സംസ്ഥാനത്തിന്റെ കടമെടുപ്പ് പരിധി 37000 കോടി രൂപയായി കേന്ദ്രം നിശ്ചയിച്ചിരുന്നു. ഇതില്‍ സംസ്ഥാനം എതിര്‍പ്പ് അറിയിച്ചിട്ടുമുണ്ട്. പരിധി നിശ്ചയിച്ചാല്‍ ടേമുകളായി പണം കടമെടുക്കാനാണ് കേന്ദ്രം സംസ്ഥാനങ്ങള്‍ക്ക് അനുമതി നല്‍കുക. ഇതില്‍ മെയ് മാസത്തോടെയാകും കേന്ദ്രത്തിന്റെ നിര്‍ദേശമെത്തുക. എന്നാല്‍ അതിനു മുമ്പ് തന്നെ ചിലവുകള്‍ക്ക് പണം കണ്ടെത്താല്‍ കടമെടുക്കാന്‍ സംസ്ഥാനങ്ങള്‍ അനുമതി തേടാറുണ്ട്. ഇത് തന്നെയാണ് കേരളവും ചെയ്തിരിക്കുന്നത്.
കടമെടുപ്പ് സംബന്ധിച്ച് കേന്ദ്രവും സംസ്ഥാനവും തമ്മിലുള്ള തര്‍ക്കം ഇപ്പോള്‍ സുപ്രീം കോടതിയുടെ ഭരണഘടനാ ബെഞ്ചിന്റെ പരിഗണനയിലാണ്. കടമെടുപ്പ് പരിധി കേന്ദ്രം ഏകപക്ഷീയമായി വെട്ടിക്കുറച്ചു എന്നാരോപിച്ചാണ് കേരള സുപ്രീം കോടതിയെ സമീപിച്ചത്.
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here