വിവിഐപികളുടെ സുരക്ഷ വര്‍ദ്ധിപ്പിക്കാന്‍ കേന്ദ്ര നിര്‍ദ്ദേശം; മുന്നറിയിപ്പ് ട്രംപിന് വെടിയേറ്റ സാഹചര്യത്തിൽ

തിരഞ്ഞെടുപ്പ് പ്രചരണത്തിനിടയില്‍ അമേരിക്കന്‍ മുന്‍പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന് വെടിയേറ്റ സാഹചര്യത്തില്‍ ഇന്ത്യയിലെ വിവിഐപികളുടെ സുരക്ഷ വര്‍ദ്ധിപ്പിക്കാന്‍ കേന്ദ്ര നിര്‍ദ്ദേശം. റോഡ്‌ഷോയും റാലികളും നടത്തുമ്പോള്‍ അതീവ ജാഗ്രത പാലിക്കണമെന്നും സുരക്ഷാ ഏജന്‍സികള്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. ഈ മാസം 16നാണ് ആഭ്യന്തര മന്ത്രാലയം സംസ്ഥാന ഡിജിപിമാര്‍, സിആര്‍പിഎഫ്, എന്‍എസ്ജി, സിഐഎസ്എഫ് ,ഐടിബിപി, സംസ്ഥാന രഹസ്യാന്വേഷണ ഏജന്‍സികള്‍ക്കും ഇതുസംബന്ധിച്ച് കത്തയച്ചതെന്ന് ഇന്ത്യന്‍ എക്‌സ്പ്രസ് പത്രം റിപ്പോര്‍ട്ട് ചെയ്യുന്നു. ഈ മാസം 13നാണ് പെന്‍സില്‍വാനിയായി തിരഞ്ഞെടുപ്പ് പ്രചരണത്തിനിടയില്‍ ട്രംപിന് വെടിയേറ്റത്.

കഴിഞ്ഞ വര്‍ഷം മെയ് മാസത്തില്‍ സ്ലൊവാക്യന്‍ പ്രധാനമന്ത്രി റൊബോര്‍ട്ട് ഫിക്കോയ്ക്ക് നേരെ വധശ്രമമുണ്ടായി. 2023 ഏപ്രിലില്‍ ജപ്പാന്‍ മുന്‍പ്രധാനമന്ത്രി ഫ്യൂമിയോ കിഷിദാ ദുരിംഗിന് നേരെ തിരഞ്ഞെടുപ്പ് പ്രചരണത്തിനിടയില്‍ യുവാവ് പുക ബോംബ് എറിഞ്ഞിരുന്നു. 2022ല്‍ ജപ്പാനിലെ മുന്‍ പ്രധാനമന്ത്രി ഷിന്‍ഷോ ആബേ തിരഞ്ഞെടുപ്പ് പ്രചരണത്തിനിടയില്‍ കൊല്ലപ്പെടുകയും ചെയ്തിരുന്നു.

ALSO READ: വെടിവയ്പും കൊല്ലപ്പെട്ട അമേരിക്കന്‍ പ്രസിഡന്റുമാരും; ട്രംപിനെ വെടിവച്ച ഇരുപതുകാരനും കൊല്ലപ്പെട്ടു

2022 നവംബറില്‍ പാകിസ്ഥാന്‍ മുന്‍ പ്രധാനമന്ത്രി ഇംറാന്‍ ഖാന് റോഡ് ഷോയ്ക്കിടയില്‍ വെടിയേറ്റു. അര്‍ജന്റിനിയന്‍ വൈസ് പ്രസിഡന്റ് ക്രിസ്റ്റീനിയ ഫെര്‍ണാണ്ടസിനു നേരെയും 2022 സെപ്റ്റംബറില്‍ വധശ്രമമുണ്ടായി. പ്രധാന രാഷ്ടീയ നേതാക്കള്‍ക്ക് നേരെ കഴിഞ്ഞ രണ്ട് വര്‍ഷത്തിനിടയിലുണ്ടായ വധശ്രമങ്ങള്‍ കണക്കിലെടുത്താണ് രാജ്യത്തെ പ്രധാന നേതാക്കളുടെ സുരക്ഷ വര്‍ദ്ധിപ്പിക്കാന്‍ തീരുമാനിച്ചത്.

ALSO READ: ട്രംപിനെ വെടിവച്ചയാൾ മോശം ഷൂട്ടറോ? പ്രകടനം പോരായെന്ന പേരിൽ സ്കൂൾ ടീമിൽ നിന്ന് പുറത്തായ മാത്യു ക്രൂക്കസിന്‍റെ വേരുകൾ തേടി എഫ്ബിഐ

വ്യക്തിപരമായ സുരക്ഷക്കൊപ്പം സാങ്കേതിക സുരക്ഷമാര്‍ഗങ്ങളും വര്‍ദ്ധിപ്പിക്കണമെന്ന് കേന്ദ്രത്തിന്റെ കത്തിലുണ്ട്. രാജ്യത്തെ രണ്ട് മുന്‍ പ്രധാനമന്ത്രിമാരായ ഇന്ദിരാഗാന്ധിയും രാജീവ് ഗാന്ധിയും വധിക്കപ്പെട്ട ചരിത്രവുമുണ്ട്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top