‘വ്യാജ ബോംബ് ഭീഷണിയിൽ സോഷ്യൽ മീഡിയക്കും പങ്ക്’; കുറ്റകൃത്യങ്ങളെ എക്സ് പ്രോത്സാഹിപ്പിക്കുന്നുവെന്നും കേന്ദ്രം

ഒരാഴ്ചയിലേറെയായി ഇന്ത്യയിൽ നിന്നുള്ള വിമാന സർവീസുകൾക്ക് തുടർച്ചയായി വ്യാജ ബോംബ് ഭീഷണി ലഭിക്കുന്നതിനെ തുടർന്ന് കർശന നടപടികളുമായി കേന്ദ്ര സർക്കാർ. സോഷ്യൽ മീഡിയയായ എക്സ് വഴിയാണ് ഭീഷണികൾ ലഭിച്ചിരിക്കുന്നത്. ഇതിനെ തുടർന്ന് എക്സിനെതിരെ കടുത്ത വിമർശനമാണ് കേന്ദ്രം ഉയർത്തിയിരിക്കുന്നത്. ഭീഷണി സന്ദേശങ്ങൾ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോം തെറ്റായ രീതിയിൽ കൈകാര്യം ചെയ്തെന്നാണ് ആരോപണം. കുറ്റകൃത്യങ്ങൾക്ക് എക്സ് പ്രോത്സാഹനം നൽകുന്നു എന്നാണ് കേന്ദ്രത്തിൻ്റെ കുറ്റപ്പെടുത്തൽ.

ALSO READ: വിമാനങ്ങളിലെ വ്യാജ ബോംബ് ഭീഷണികളിൽ നഷ്ടം 600 കോടി; പിന്നിലെന്ത്…

സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളായ എക്സ്, മെറ്റ എന്നിവയുടെ പ്രതിനിധികളും എയർ ഇന്ത്യ, വിസ്താര, ഇൻഡിഗോ തുടങ്ങിയ എയർലൈൻ കമ്പനികളുടെ ഉദ്യോഗസ്ഥരും പങ്കെടുത്ത യോഗത്തിലാണ് കേന്ദ്ര സർക്കാർ രൂക്ഷ വിമർശനം ഉന്നയിച്ചത്. വിമാനങ്ങൾക്ക് ഭീഷണി സന്ദേശങ്ങൾ പോസ്റ്റ് ചെയ്ത എക്സ് അക്കൗണ്ടുകളുടെ യൂസർ ഐഡിയോ ഡൊമെയ്ൻ വിശദാംശങ്ങളോ കണ്ടെത്താൻ ൻ ഡൽഹി പോലീസിന് നൽകാൻ പോലീസ് പ്രതിസന്ധി നേരിടുന്നതിന് ഇടയിലാണ് കേന്ദ്രം എക്സിൻ്റെ പങ്കു ചുണ്ടിക്കാട്ടി മുന്നറിയിപ്പുമായി രംഗത്ത് വന്നിരിക്കുന്നത്.

ALSO READ: എമര്‍ജന്‍സി ലാൻഡിംഗിൽ ചിറകിലൂടെ ഇന്ധനം ഒഴുക്കികളയുന്നത് എന്തിന്; അല്ലെങ്കില്‍ വിമാനത്തിന് എന്തു സംഭവിക്കും; അറിയേണ്ടതെല്ലാം

കഴിഞ്ഞ ഒൻപത് ദിവസക്കൾക്ക് ഇടയിൽ 180ലേറെ ഭീഷണി സന്ദേശങ്ങളാണ് സോഷ്യൽ മീഡിയ വഴി വിമാന കമ്പനികൾക്ക് ലഭിച്ചത്. 24 മണിക്കൂറിനകം 50ലേറെ സന്ദേശങ്ങളും ലഭിച്ചിരുന്നു. സോഷ്യൽ മീഡിയയായ എക്സ് വഴിയാണ് ഭൂരിഭാഗവും ഭീഷണികൾ ലഭിച്ചിരിക്കുന്നത്. അടിയന്തിര ലാൻഡിംഗും വിമാന സർവീസുകൾ റദ്ദാക്കുന്നതും കാരണം കോടികളുടെ നഷ്ടമാണ് കമ്പനികൾക്ക് ഉണ്ടായിരിക്കുന്നത്. ഒൻപത് ദിവസത്തിനുള്ളിൽ 600 കോടിയിലേറെ രൂപയുടെ നഷ്ടമാണ് ഭീഷണി കാരണം ഉണ്ടായിരിക്കുന്നത്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top