വയനാടിന് സമഗ്ര പുനരധിവാസ പാക്കേജ് പ്രഖ്യാപിക്കണം; ലോക്‌സഭയില്‍ ഉന്നയിച്ച് രാഹുല്‍ ഗാന്ധി
വയനാട്ടിലുണ്ടായ ഉരുള്‍പൊട്ടലിനെ ദേശീയദുരന്തമായി പ്രഖ്യാപിക്കണമെന്ന് കേന്ദ്രസര്‍ക്കാരിനോട് ആവശ്യപ്പെട്ട് രാഹുല്‍ ഗാന്ധി. വലിയ ദുരന്തമാണ് ഉണ്ടായിരിക്കുന്നത്. അതുകൊണ്ട് തന്നെ സമഗ്ര പുനരധിവാസ പാക്കേജ് പ്രഖ്യാപിക്കണമെന്നും രാഹുല്‍ ഗാന്ധി ലോക്‌സഭയില്‍ ആവശ്യപ്പെട്ടു. പ്രകൃതിദുരന്തങ്ങളെ പ്രതിരോധിക്കാനാവുന്ന കെട്ടിടങ്ങള്‍ നിര്‍മിക്കാനുള്ള സഹായം വേണം. കേന്ദ്രം ഇക്കാര്യങ്ങളില്‍ വിശദമായ പഠനം നടത്തണം. വയനാടിന്റെ പുനരുദ്ധാരണത്തിനായി സഭയിലെ എല്ലാവരും സഹകരിക്കണനെന്നും രാഹുല്‍ ഗാന്ധി അവശ്യപ്പെട്ടു.
വയനാട്ടില്‍ ദുരന്തമേഖലയില്‍ സന്ദര്‍ശനം നടത്തിയപ്പോള്‍ കണ്ടത് ദാരുണമായ കാഴ്ചകളാണ്. മിക്ക കുടുംബങ്ങളിലും ഒന്നോ രണ്ടോ ആളുകള്‍ മാത്രമാണ് അവശേഷിക്കുന്നത്. അവിടത്തെ ദുരന്തവും വേദനയും നേരിട്ടുകണ്ടതാണ്. മരണസംഖ്യ 400 കടക്കുമെന്നാണ് കരുതുന്നത്. കേരളം ഒന്നിച്ചുനിന്ന് ഈ ദുരന്തത്തെ നേരിടുന്നുവെന്നത് വലിയ കാര്യമാണെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു.
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here