ഫോണ്‍ വിവരങ്ങള്‍ ചോര്‍ന്നേക്കാം; പൊതുസ്ഥലത്തുള്ള ഫോൺ ചാർജിങ് പോർട്ടുകൾ ഉപയോഗിക്കരുത്; മുന്നറിയിപ്പുമായി കേന്ദ്ര സർക്കാർ
ഡൽഹി: പൊതുസ്ഥലങ്ങളിൽ നിങ്ങള്‍ മൊബൈല്‍ ഫോണ്‍ ചാര്‍ജ് ചെയ്യാറുണ്ടോ? ഉണ്ടെങ്കില്‍ ശ്രദ്ധിക്കണം. പൊതുസ്ഥലത്തുള്ള യുഎസ്‌ബി ഫോൺ ചാർജിങ് പോർട്ടുകൾ ഉപയോഗിക്കരുതെന്ന മുന്നറിയിപ്പാണ് ഐടി മന്ത്രാലയവുമായി ബന്ധപ്പെട്ട കമ്പ്യൂട്ടർ എമർജൻസി റെസ്‌പോൺസ് ടീം (CERT-In) നല്‍കുന്നത്. നിങ്ങള്‍ ‘ജ്യൂസ് ജാക്കിംഗി’ന്’ വിധേയമായേക്കാം എന്നാണ് മുന്നറിയിപ്പില്‍ പറയുന്നത്. യുഎസ്‌ബി ഉപയോഗിച്ചുള്ള ഹാക്കിംഗ് രീതിയെ ‘ജ്യൂസ് ജാക്കിംഗ്’ എന്നാണ് വിളിക്കുന്നത്.
വിമാനത്താവളം, കഫേ, ഹോട്ടൽ, ബസ് സ്റ്റാൻഡ് തുടങ്ങി പൊതുസ്ഥലങ്ങളില്‍ സ്ഥാപിച്ച ഫോൺ ചാർജിങ് പോർട്ടുകളെ ആശ്രയിക്കരുത്. വ്യക്തികളുടെ സ്വകാര്യ വിവരം ചോര്‍ത്തപ്പെടാം. ഫോണുകളെ തകരാറിലാക്കുന്ന പ്രോഗ്രാമുകൾ നിങ്ങളുടെ ഫോണുകളില്‍ ഇൻസ്റ്റാൾ ചെയ്യാനും സാധ്യതയെന്നാണ് മുന്നറിയിപ്പ്. സൈബർ ക്രിമിനലുകൾ പബ്ലിക് ചാർജിങ് സ്റ്റേഷനുകൾ ഉപയോഗിക്കുന്നതായാണ് വിവരം.
ഫോൺ സുരക്ഷിതമായിരിക്കാൻ പവർ ബാങ്കുകൾ കൊണ്ടുനടക്കുക, പരിചയമില്ലാത്ത ഉപകരണങ്ങളുമായി മൊബൈൽ ബന്ധിപ്പിക്കാതിരിക്കുക, ഫോൺ ലോക്ക് ചെയ്യുക, ഫോൺ ഓഫ് ചെയ്‌ത് ചാർജ് ചെയ്യുക തുടങ്ങിയ നിർദേശങ്ങളും കേന്ദ്രസർക്കാർ മുന്നോട്ട് വയ്‌ക്കുന്നു. www.cybercrime.gov.in എന്ന സൈറ്റിലോ 1930 എന്ന നമ്പറിലോ വിളിച്ച് സൈബർ കുറ്റകൃത്യം റിപ്പോർട്ട് ചെയ്യാം.
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here