പ്രധാനമന്ത്രിയുടെ നിര്‍ദേശം; കേന്ദ്രമന്ത്രി ജോര്‍ജ് കുര്യന്‍ വയനാട്ടിലേക്ക്

ഉരുള്‍പൊട്ടല്‍ മേഖലയിലെ രക്ഷാപ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കാന്‍ കേന്ദ്രമന്ത്രി ജോര്‍ജ് കുര്യന്‍ ഉടന്‍ വയനാട്ടിലെത്തും. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നിര്‍ദേശത്തെ തുടര്‍ന്നാണ് ജോര്‍ജ് കുര്യന്‍ എത്തുന്നത്. സൈന്യത്തിന്റെയടക്കം പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കാനുള്ള ചുമതലയാണ് കേന്ദ്രമന്ത്രിക്ക് നല്‍കിയിരിക്കുന്നുത്.

നേരത്തെ മുഖ്യമന്ത്രി പിണറായി വിജയനുമായി പ്രധാനമന്ത്രി സംസാരിച്ചിരുന്നു. രക്ഷാപ്രവര്‍ത്തനത്തിന് എല്ലാ സഹായവും നല്‍കുമെന്ന് അറിയിച്ചിട്ടുണ്ട്. കൂടാതെ മരിച്ചവരുടെ കുടുംബത്തിന് രണ്ടുലക്ഷം രൂപയും പരുക്കേറ്റവര്‍ക്ക് 50,000 രൂപയും പ്രധാനമന്ത്രിയുടെ ദുരിതാശ്വാസനിധിയില്‍നിന്ന് നല്‍കുമെന്ന് പ്രധാനമന്ത്രിയുടെ ഓഫിസ് അറിയിച്ചു.

കേന്ദ്രസേനകളെല്ലാം വയനാട്ടില്‍ രക്ഷാപ്രവര്‍ത്തനം തുടങ്ങിയിട്ടുണ്ട്. സൈന്യം അല്‍പ്പസമയത്തിനകം എത്തും. ഒലിച്ചു പോയ പാലത്തിന് പകരം താല്‍ക്കാലിക പാലം നിര്‍മ്മിച്ചാല്‍ മാത്രമേ ദുരന്ത മേഖലയിലേക്ക് രക്ഷാപ്രവര്‍ത്തകര്‍ക്ക് എത്താന്‍ കഴിയൂ എന്ന സാഹചര്യമാണ് നിലവിലുളളത്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top