കേന്ദ്രമന്ത്രി സുരേഷ് ഗോപി വീണ്ടും അഭിനയിക്കും; താടി വളര്‍ത്തിത്തുടങ്ങി

കേന്ദ്രമന്ത്രി സുരേഷ് ഗോപി സിനിമയില്‍ അഭിനയിക്കും. അദ്ദേഹത്തിന് കേന്ദ്രാനുമതി ലഭ്യമായിട്ടുണ്ട്. എട്ടു ദിവസത്തെ ഷൂട്ടിനാണ് ആദ്യം അനുമതി നല്‍കിയിരിക്കുന്നത്. സിനിമയില്‍ കഥാപാത്രത്തിന് താടിയുള്ളതിനാല്‍ അദ്ദേഹം അഭിനയ ഒരുക്കത്തിനായി വീണ്ടും താടി വളര്‍ത്തിത്തുടങ്ങി. ഷൂട്ടിങ് 29നാണ് തുടങ്ങുക. ജനുവരി അഞ്ചുവരെയാണ് അനുമതി നല്‍കിയത്.

എന്ത് വന്നാലും അഭിനയിക്കും എന്ന നിലപാട് എടുത്തിരുന്ന സുരേഷ് ഗോപിക്ക് കേന്ദ്രം അഭിനയിക്കാനുള്ള അനുമതി നല്‍കിയിരുന്നില്ല. ഇതോടെ അദ്ദേഹം താടി ഒഴിവാക്കിയിരുന്നു. മന്ത്രി എന്ന നിലയില്‍ സജീവവുമായിരുന്നു. സുരേഷ് ഗോപി മന്ത്രിയായിരിക്കെ അഭിനയിക്കാന്‍ അനുമതി നല്‍കില്ല എന്ന് കരുതിയിരിക്കെയാണ് ഈ കാര്യത്തില്‍ ട്വിസ്റ്റ്‌ വന്നത്.

ഇപ്പോള്‍ ഏറ്റെടുത്തിട്ടുള്ള പല പദ്ധതികള്‍ക്കും വിജയിപ്പിക്കാന്‍ പണം ആവശ്യമാണ് എന്നത് ചൂണ്ടിക്കാട്ടിയാണ് അദ്ദേഹം അഭിനയത്തിന് അനുമതി വേണം എന്ന് പ്രധാനമന്ത്രിയോടും ആഭ്യന്തരമന്ത്രിയോടും ആവശ്യപ്പെട്ടത്. എന്നാല്‍ തീരുമാനം നീണ്ടുനീണ്ട് പോകുകയായിരുന്നു.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top