‘ഞാന്‍ നിങ്ങളുടെ എംപിയല്ല’; നിവേദനം നല്‍കിയപ്പോള്‍ ക്ഷോഭിച്ച് സുരേഷ് ഗോപി; പരാതിയുമായി ബിജെപി നേതാവ്
ചങ്ങനാശ്ശേരിയില്‍ എത്തിയ കേന്ദ്രമന്ത്രി സുരേഷ് ഗോപി അപമാനിച്ചുവെന്ന് ബിജെപി നേതാവിന്റെ പരാതി. ചങ്ങനാശ്ശേരി മണ്ഡലം ജനറല്‍ സെക്രട്ടറി കണ്ണൻ പായിപ്പാട് ആണ് പ്രധാനമന്ത്രിക്കു പരാതി നൽകിയത്. ചങ്ങനാശേരിയിൽ നടന്ന പരിപാടിയിൽ സുരേഷ് ഗോപി വേദിയില്‍ ഇരിക്കാന്‍ തയ്യാറായില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് പരാതി നല്‍കിയത്.
കേന്ദ്രമന്ത്രി ഒരു മണിക്കൂര്‍ നേരത്തെ എത്തിയെങ്കിലും വേദിയില്‍ ഇരുന്നില്ല. നിവേദനം നല്‍കാന്‍ എത്തിയവരോട് ‘ഞാന്‍ നിങ്ങളുടെ എംപി അല്ലെന്ന്’ പറഞ്ഞ് അധിക്ഷേപിച്ചെന്നും കണ്ണന്‍ പറയുന്നു. കേന്ദ്രമന്ത്രിയുടെ പെരുമാറ്റം അപമാനകരമായെന്നും പരാതിയുണ്ട്. എന്നാല്‍ പരാതിയെക്കുറിച്ച് അറിവില്ലെന്ന നിലപാടിലാണ് ജില്ലാ നേതൃത്വം.
കഴിഞ്ഞ ദിവസവും സുരേഷ് ഗോപി വാര്‍ത്തയില്‍ ഇടംപിടിച്ചിരുന്നു. മണ്ണാറശാല ക്ഷേത്രത്തിൽ പുരസ്കാര ദാന ചടങ്ങിനെത്തിയ കേന്ദ്രമന്ത്രി ഇറങ്ങാന്‍ എത്തിയപ്പോള്‍ വാഹനവ്യൂഹം എത്തിയില്ല. കേന്ദ്രമന്ത്രി കിഴക്കേ നടയില്‍ വാഹനം കാത്തുനിന്നപ്പോള്‍ വാഹനവ്യൂഹം പടിഞ്ഞാറേ നടയില്‍ കാത്തുനിന്നു. ക്ഷമകെട്ട സുരേഷ് ഗോപി ഓട്ടോയില്‍ കയറി യാത്ര ചെയ്തു. ഒന്നരക്കിലോമീറ്റര്‍ അകലെ ഹരിപ്പാട് സുബ്രഹ്‌മണ്യസ്വാമീക്ഷേത്രത്തിനു സമീപത്തെ ഹനുമദ്ക്ഷേത്രംവരെ എത്തിയപ്പോള്‍ വാഹനവ്യൂഹം പിന്നാലെയെത്തി. തുടര്‍ന്നാണ് വാഹനത്തില്‍ കയറി യാത്രയായത്.
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here