കൊല്ലത്തെ പെട്രോളിയം സാധ്യത പരിശോധിക്കുമെന്ന് സുരേഷ് ഗോപി; അടൂര്‍-സത്യജിത് റേ സിനിമകളില്‍ കണ്ട ഇന്ത്യയല്ല ഇന്നത്തെ ഇന്ത്യയെന്നും കേന്ദ്രമന്ത്രി
കേന്ദ്ര പെട്രോളിയം മന്ത്രാലയത്തിലെ ഓഫീസിലെത്തി കേന്ദ്ര സഹമന്ത്രിയായി സുരേഷ് ഗോപി ചുമതലയേറ്റു. മന്ത്രാലയത്തിലെ ഉദ്യോഗസ്ഥര്‍ ചേര്‍ന്ന് സുരേഷ് ഗോപിയെ സ്വീകരിച്ചു. ടൂറിസം വകുപ്പിലും സഹമന്ത്രി ചുമതല ഏറ്റെടുത്തിട്ടുണ്ട്. കേരളത്തില്‍ നിന്നും ബിജെപിക്ക് ലഭിച്ച ആദ്യ ലോക്സഭാംഗമാണ് സുരേഷ് ഗോപി.
രണ്ട് മന്ത്രാലയങ്ങളിലും ചുമതല ഏറ്റെടുത്തതിന് ശേഷം സുരേഷ് ഗോപി മാധ്യമങ്ങളോട് പ്രതികരിച്ചു. വലിയ ഭാരിച്ച ചുമതലയാണിത്. കൊല്ലത്ത് പെട്രോളിയം ഖനനത്തിന് സാധ്യതയുണ്ടോ എന്ന് പരിശോധിക്കും. മാലിദ്വീപ് പ്രശ്നത്തില്‍ മഞ്ഞുരുകല്‍ നേരത്തെ തന്നെ നടന്നു. സത്യജിത് റേയുടെയും അടൂര്‍ ഗോപാലകൃഷ്ണന്റെയും സിനിമകളില്‍ കണ്ട ഇന്ത്യയല്ല ഇന്നത്തെ ഇന്ത്യ. കേരളത്തിന്റെ ടൂറിസം സാധ്യതകള്‍ പരമാവധി ഉപയോഗിക്കും. കൂടുതല്‍ കാര്യങ്ങള്‍ പഠിച്ച ശേഷം പ്രതികരിക്കാമെന്നും സുരേഷ് ഗോപി പറഞ്ഞു.
കേന്ദ്ര സഹമന്ത്രിയായ ജോര്‍ജ് കുര്യനും ചുമതല ഏറ്റെടുക്കും. ന്യൂനപക്ഷമന്ത്രാലയം, മൃഗസംരക്ഷണം, ഫിഷറീസ് വകുപ്പുകളിലാണ് ചുമതല ഏറ്റെടുക്കുന്നത്.
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here