കേന്ദ്രസർവകലാശാലയ്ക്ക് അയ്യങ്കാളിയുടെ പേരുനൽകണം; ലോക്സഭയിൽ ചർച്ചക്കിടെ ആവശ്യം ഉന്നയിച്ച് കൊടിക്കുന്നില്‍
December 8, 2023 5:07 AM

ഡൽഹി: കാസർകോട്ടെ കേന്ദ്ര സർവകലാശാലയ്ക്കു മഹാത്മ അയ്യങ്കാളിയുടെ പേരു നൽകണമെന്ന് ആവശ്യപ്പെട്ട് ലോക്സഭയില്‍ ചര്‍ച്ച. കോൺഗ്രസ് ചീഫ് വിപ്പ് കൊടിക്കുന്നിൽ സുരേഷാണ് ലോക്സഭയിൽ ഈ കാര്യം ആവശ്യപ്പെട്ടത്.
തെലങ്കാനയിൽ ഗോത്രവർഗ സർവകലാശാല സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ടുള്ള കേന്ദ്രസർവകലാശാല ബില്ലിന്റെ ചർച്ചയിലാണ് ഈ ആവശ്യം ഉന്നയിച്ചത്.
അയ്യങ്കാളിയുടെ പേരു നൽകിയാല്‍ അത് ജനകീയ നവോത്ഥാന പ്രസ്ഥാനങ്ങളുടെ സംഭാവനകളെ അംഗീകരിക്കുന്ന നടപടിയായി മാറുമെന്നും കൊടിക്കുന്നിൽ പറഞ്ഞു.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here