വാട്ടര്‍ തീം പാര്‍ക്കില്‍ യുവതിക്കെതിരെ ലൈംഗികാതിക്രമം; കേന്ദ്രസര്‍വകലാശാല പ്രൊഫസര്‍ റിമാന്‍ഡില്‍; ഇഫ്തിക്കര്‍ അഹമ്മദിനെതിരെ നേരത്തേയും സമാനമായ കേസ്

കണ്ണൂര്‍ : യുവതിയോട് ലൈംഗികാതിക്രമം നടത്തിയ കേന്ദ്രസര്‍വകലാശാല പ്രൊഫസര്‍ റിമാന്‍ഡില്‍. കാസര്‍കോട് കേന്ദ്ര സര്‍വകലാശാലയിലെ പ്രൊഫസര്‍ ഇഫ്തിക്കര്‍ അഹമ്മദാണ് റിമാന്‍ഡിലായിരിക്കുന്നത്. ഇന്നലെ വൈകുന്നേരം കണ്ണൂര്‍ വിസ്മയ പാര്‍ക്കിലായിരുന്നു സംഭവം.

പാര്‍ക്കിലെ വേവ് പൂളില്‍ വച്ചാണ് പ്രൊഫസര്‍ യുവതിയോട് മോശമായി പെരുമാറിയത്. ഇതോടെ മലപ്പുറം സ്വദേശിയായ യുവതി ബഹളം വച്ചു. തുടര്‍ന്ന് പൊലീസെത്തി കേസെടുത്ത് അറസ്റ്റ് ചെയ്യുകയായിരുന്നു. സ്ത്രീകള്‍ക്കെതിരായ അതിക്രമം തടയല്‍ നിയമപ്രകാരം അറസ്റ്റ് ചെയ്ത ഇഫ്തിക്കര്‍ അഹമ്മദിനെ കോടതി 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു.

നേരത്തെയും സ്ത്രീകള്‍ക്കെതിരെ ലൈംഗികാതിക്രമം നടത്തിയതിന് ഇഫ്തിക്കര്‍ അഹമ്മദിനെതിരെ കേസെടുത്തിരുന്നു. കഴിഞ്ഞ വര്‍ഷം നവംബറില്‍ സര്‍വകലാശാലയിലെ വിദ്യാര്‍ത്ഥിനിയുടെ പരാതിയിലാണ് കേസെടുത്തത്. പിന്നാലെ സസ്‌പെന്‍ഡ് ചെയ്യുകയും ചെയ്തു. ഇയാളെ സര്‍വീസില്‍ തിരികെയെടുത്തതിലും വലിയ പ്രതിഷേധമുണ്ടായിരുന്നു. വിദ്യാര്‍ഥിനിയുടെ പരാതിയില്‍ കഴമ്പില്ലെന്ന ആഭ്യന്തര പരാതി പരിഹാര സമിതിയുടെ നിര്‍ദേശങ്ങളും സസ്പെന്‍ഷന്‍ പുനഃപരിശോധനാ കമ്മിറ്റിയുടെ മിനുട്‌സും പരിഗണിച്ചത് ഡോ. ബി.ഇഫ്തികര്‍ അഹമ്മദിന്റെ സസ്‌പെന്‍ഷന്‍ പിന്‍വലിച്ചത്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top