ഹിസ്ബ്-ഉത്-തഹ്‌രീന്‍ ഭീകര സംഘടനയെന്ന് ഇന്ത്യ ; ആസ്ഥാനം ലെബനനിൽ; മേധാവി പലസ്തീനി

ആഗോള ഇസ്ലാമിക സംഘടനയായ ഹിസ്ബ്-ഉത്-തഹ്‌രീർ തീവ്രവാദ സംഘടനയായി കേന്ദ്ര സർക്കാർ പ്രഖ്യാപിച്ചു. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായാണ് ഇക്കാര്യം അറിയിച്ചത്. “നരേന്ദ്രമോദിയുടെ ഭീകരതയോട് സഹിഷ്ണുതയില്ലാത്ത നയത്തിൻ്റെ ഭാഗമായി ‘ഹിസ്ബ്-ഉത്-തഹ്‌രീറിനെ’ ഭീകര സംഘടനയായി പ്രഖ്യാപിച്ചു” -അമിത് ഷാ എക്സിൽ കുറിച്ചു.

ഇന്ത്യയുടെ സുരക്ഷയ്ക്കും പരമാധികാരത്തിനും ഭീഷണി ഉയർത്തുന്ന തീവ്രവാദ സംഘടനകളിൽ ചേരുന്നതിനായി യുവാക്കളിൽ സ്വാധീനം ചെലുത്തുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കും. തീവ്രവാദ പ്രവർത്തനങ്ങൾക്ക് വേണ്ടി ഫണ്ട് സ്വരൂപിക്കുന്നതടക്കം രാജ്യദ്രോഹ പ്രവർത്തനങ്ങൾ ചെയ്യുന്ന ഭീകര ശക്തികളെ ഉരുക്കുമുഷ്ടി ഉപയോഗിച്ച് കൈകാര്യം ചെയ്ത് ഇന്ത്യ സുരക്ഷിതമാക്കാൻ മോദി സർക്കാർ പ്രതിജ്ഞാബദ്ധമാണെന്നും കേന്ദ്ര ആഭ്യന്തര മന്ത്രി കൂട്ടിച്ചേർത്തു.

വിവിധ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളും സുരക്ഷിത ആപ്പുകളും ഉപയോഗിച്ച് ‘ദവ’ മീറ്റിംഗുകൾ നടത്തി തീവ്രവാദ പ്രവർത്തനങ്ങളിൽ ഏർപ്പെടാൻ യുവാക്കളെ ഹിസ്ബ്-ഉത്-തഹ്‌രീർ പോത്സാഹിപ്പിക്കുന്നതായി കണ്ടെത്തിയെന്ന് ആഭ്യന്തര മന്ത്രാലയത്തിൻ്റെ ഉത്തരവിൽ പറഞ്ഞു.

1953 ൽ ലെബനനിലെ ബെയ്റൂട്ട് ആസ്ഥാനമായി രൂപീകരിച്ച സംഘടനയാണ് ഹിസ്ബ്-ഉത്-തഹ്‌രീർ. അന്ന് ജോർദാൻ നിയന്ത്രണത്തിലുള്ള ജറുസലേമിൽ ഒരു രാഷ്ട്രീയ സംഘടനയായാണ് തുടക്കം. പലസ്തീൻ ഇസ്ലാമിക പണ്ഡിതനായ തഖി അൽ ദിൻ അൽ നബ്ഹായാണ് സ്ഥാപകന്‍. ബ്രിട്ടൻ, ജർമ്മനി, ഈജിപ്ത്, ബംഗ്ലാദേശ്, പാകിസ്ഥാൻ എന്നീവ
ഉൾപ്പെടെ 32 രാജ്യങ്ങളിൽ സംഘടനയെ നിരോധിച്ചിട്ടുണ്ട്. ഇസ്ലാമിക നിയമത്തിന് കീഴിൽ ഭരിക്കുന്ന ഒരു ഖിലാഫത്ത് (ഭരണക്രമം) സ്ഥാപിക്കുക എന്നതാണ് ലക്ഷ്യം. പലസ്തീനിയൻ ഇസ്ലാമിക പണ്ഡിതനായ അതാ ബിൻ ഖലീൽ അബു അൽ റഷ്താഹ് ആണ് മതമൗലികവാദ സംഘത്തിൻ്റെ നിലവിലെ മേധാവി.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top