മന്ത്രി അമേരിക്കയിൽ പോയിട്ടെന്ത് കാര്യം!! പി രാജീവിൻ്റെ യാത്രക്ക് അനുമതി നിഷേധിച്ച് കേന്ദ്രം

സംസ്ഥാന വ്യവസായമന്ത്രി പി രാജീവ് അടക്കം നാലംഗ സംഘത്തിൻ്റെ അമേരിക്കൻ സന്ദർശനത്തിന് കേന്ദ്ര സർക്കാർ അനുമതി നിഷേധിച്ചു. ഈ മാസം 28 മുതൽ ഏപ്രിൽ ഒന്ന് വരെയാണ് യാത്രക്ക് അനുമതി തേടിയിരുന്നത്.

അമേരിക്കൻ സൊസൈറ്റി ഫോർ പബ്ലിക് അഡ്മിനിസ്ട്രേഷൻ സംഘടിപ്പിക്കുന്ന ചർച്ചയിൽ പങ്കെടുക്കാനാണ് വ്യവസായമന്ത്രി പോകാനൊരുങ്ങിയത്. വ്യവസായ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി, കെഎസ്ഐഡിസി എംഡി എന്നിവരടക്കം നാല് പേരാണ് ഒപ്പംപോകാൻ കേന്ദ്ര സർക്കാരിൻ്റെ അനുമതി തേടിയത്.

ലെബനനിലുള്ള വ്യവസായ മന്ത്രി നേരിട്ട് അമേരിക്കയിലേക്ക് പോകാനായിരുന്നു പ്ലാൻ. എന്നാൽ കേന്ദ്രത്തിൽ നിന്ന് അനുമതി തേടിയപ്പോൾ കാരണം അറിയിച്ചിരുന്നില്ല എന്നാണ് വിവരം. മന്ത്രി പങ്കെടുക്കേണ്ട വിധത്തിൽ ഗൌരവമുള്ളതല്ല പരിപാടി എന്നാണ് വിദേശകാര്യ മന്ത്രാലയത്തിൻ്റെ നിലപാട്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top