പൊതുജനങ്ങളെ കേന്ദ്ര സർക്കാരിനും തിര. കമ്മിഷനും ഭയമോ!! ഇലക്ട്രോണിക് രേഖകൾ ഇനി പൗരൻമാർക്ക് നൽകില്ല; നിയമത്തില്‍ വരുത്തിയ ഭേദഗതി വിവാദത്തിൽ

തിരഞ്ഞെടുപ്പ് ചട്ടങ്ങൾ തിരുത്തിയ കേന്ദ്ര സർക്കാരിൻ്റെ നടപടി വിവാദത്തിൽ. തിരഞ്ഞെടുപ്പ് പ്രക്രിയയിലെ സിസിടിവി ദൃശ്യങ്ങളുടേയും മറ്റ് വീഡിയോ റെക്കോർഡുകളുടേയും പൊതുപരിശോധന തടയുന്നതാണ് ഇന്നലെ വരുത്തിയ പുതിയ ഭേദഗതി. ഇതിനെതിരെ രൂക്ഷമായ വിമർശനവുമായി പ്രധാന പ്രതിപക്ഷ പാർട്ടിയായ കോൺഗ്രസ് രംഗത്തെത്തി. ഈ നീക്കത്തെ നിയമപരമായി വെല്ലുവിളിക്കും. തിരഞ്ഞെടുപ്പ് കമ്മിഷൻ സുതാര്യതയെ ഭയപ്പെടുന്നത് എന്തുകൊണ്ടാണെന്നുമുള്ള ചോദ്യമാണ് കോൺഗ്രസ് ഉയർത്തുന്നത്.

കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷൻ്റെ ശുപാർശയുടെ അടിസ്ഥാനത്തിൽ നിയമ മന്ത്രാലയമാണ് ചട്ടങ്ങളിൽ ഭേദഗതി വരുത്തിയിരിക്കുന്നത്. 1961 ലെ തിരഞ്ഞെടുപ്പ് പെരുമാറ്റചട്ടത്തിൻ്റെ 93-ാം വകുപ്പാണ് ഭേദഗതിക്ക് വിധേയമാക്കിയിരിക്കുന്നത്. ഇതോടെ വീഡിയോ ഉൾപ്പെടെയുള്ള ഡിജിറ്റൽ റെക്കോർഡുകൾ പൊതുജനങ്ങൾക്കും പരിശോധിക്കാൻ കഴിയുന്ന രീതി ഇല്ലാതാക്കിയിരിക്കുകയാണ്.

തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട എല്ലാ രേഖകളും പൊതുജനങ്ങൾക്ക് പരിശോധിക്കാൻ അനുമതി നൽകുന്ന വകുപ്പായിരുന്നു 93(2)(എ). “തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട നിയമങ്ങളിൽ നൽകാൻ കഴിയും എന്ന് വ്യക്തമാക്കിയിട്ടുള്ള രേഖകൾ മാത്രം പൊതു പരിശോധനയ്ക്ക് വിധേയമാക്കാം”- എന്നാണ് ഭേദഗതി വരുത്തിയിരിക്കുന്നത്. കോടതിയിലുള്ള വിവിധ കേസുകളാണ് ചട്ടങ്ങൾ ഭേദഗതി ചെയ്യാൻ സർക്കാരിനെ പ്രേരിപ്പിച്ചതെന്നാണ് നിയമ മന്ത്രാലയവും തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരും പറയുന്നത്.

പുതിയ ഭേദഗഗതി അനുസരിച്ച് നാമനിർദ്ദേശ പത്രികകൾ, പോൾ ഏജൻ്റുമാരുടെ നിയമനങ്ങൾ, ഫലങ്ങൾ, ചട്ടങ്ങളിൽ പരാമർശിച്ചിരിക്കുന്ന തിരഞ്ഞെടുപ്പ് അക്കൗണ്ട് സ്റ്റേറ്റ്‌മെൻ്റുകൾ തുടങ്ങിയ രേഖകൾ മാത്രം പൊതുപരിശോധനയ്ക്ക് ലഭ്യമാകും. എന്നാൽ ഇലക്ട്രോണിക് രേഖകളെയെല്ലാം ഒഴിവാക്കിയാണ് നിയമത്തിൽ മാറ്റം വരുത്തിയിരിക്കുന്നത്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top