ജമ്മുകശ്മീരിൽ നിന്ന് സൈന്യത്തെ പിൻവലിക്കാൻ ആലോചിച്ച് കേന്ദ്രസർക്കാർ; ക്രമസമാധാന ചുമതല പോലീസിന് കൈമാറുന്നത് പരിഗണനയിലെന്ന് അമിത് ഷാ

ഡൽഹി: ജമ്മുകാശ്മീരിന്റെ ക്രമസമാധാന ചുമതല പ്രത്യേക സായുധ സേനയിൽ (അഫ്‌സ്പ) നിന്ന് പോലിസിന് കൈമാറുന്നത് സംബന്ധിച്ച് കേന്ദ്രസർക്കാർ ആലോചിക്കുന്നുണ്ടെന്ന് അമിത് ഷാ. ജമ്മുകശ്മീർ നിയമസഭാ തിരഞ്ഞെടുപ്പ് സെപ്റ്റംബർ 30നകം പൂർത്തിയാക്കുമെന്നും അമിത് ഷാ ഒരു സ്വകാര്യ ചാനലിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞു.

അനുച്ഛേദം 370 റദ്ദാക്കിയതോടെ കശ്മീരിൽ സമാധാനവും വികസനവും കൊണ്ടുവരാൻ സാധിച്ചെന്നാണ് ബിജെപിയുടെ വാദം. ലോക്സഭാ തിരഞ്ഞെടുപ്പ് കൂടി പ്രഖ്യാപിച്ച സ്ഥിതിക്ക് സൈന്യത്തെ പിൻവലിക്കുന്നത് പാർട്ടിക്ക് നിർണായകമാകും. സൈന്യത്തിന് അതിർത്തിയുടെ ചുമതല മാത്രം നൽകുക എന്ന കശ്മീരിലെ ജനങ്ങളുടെ അഭിപ്രായത്തോട് അനൂകൂലമായ പ്രസ്താവനയാണ് അമിത്ഷായുടേത്.

സൈന്യത്തിന് പ്രത്യേക അധികാരം നൽകുന്ന അഫ്‌സ്പക്കെതിരെ നിരവധി പ്രക്ഷോപങ്ങൾ ജമ്മുകശ്മീരിൽ നടന്നിട്ടുണ്ട്. പ്രശ്‌നബാധിത പ്രദേശങ്ങളിലാണ് അഫ്‌സ്പ നടപ്പിലാക്കുന്നത്. സൈന്യത്തിന് പരിശോധനകൾ നടത്താനും, അറസ്റ്റ് ചെയ്യാനും, വെടിവയ്ക്കാനും അധികാരം നൽകുന്ന പ്രത്യേക നിയമമാണ് അഫ്‌സ്പ.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top