സിവിൽ സർവീസിൽ ലിംഗമാറ്റം അംഗീകരിച്ച് ഉത്തരവ്; എം.അനുസൂയ IRS ഇനി മിസ്റ്റർ എം.അനുകതിർ

സ്വന്തം പേരും ലിംഗവും മാറ്റി വിജ്ഞാപനം ചെയ്യാനുള്ള ഇന്ത്യൻ റവന്യൂ സർവീസിലെ മുതിർന്ന ഉദ്യോഗസ്ഥയുടെ അപേക്ഷ അനുവദിച്ച് കേന്ദ്ര സർക്കാരിൻ്റെ ചരിത്രപ്രധാന്യമുള്ള ഉത്തരവ്. 2013 ഐആർഎസ് ബാച്ചിലെ എം.അനുസൂയ ആണ് തൻ്റെ പേര് എം.അനുകതിർ എന്നാക്കാനും, മിസ് എന്നത് മാറ്റി മിസ്റ്റർ എന്നാക്കാനും അനുമതി തേടിയത്. ഇത് അനുവദിച്ചാണ് കേന്ദ്ര ധനമന്ത്രാലയം ഇന്ന് വൈകിട്ടോടെ ഉത്തരവിറക്കിയത്.

ഇന്ത്യൻ സിവിൽ സർവീസിൽ ഇതാദ്യമായാണ് ലിംഗമാറ്റത്തിലൂടെ യുവതി യുവാവാകുന്നത്. ഹൈദരാബാദിലെ കസ്റ്റംസ്, എക്സൈസ് ആൻഡ് സർവീസ് ടാക്സ് അപ്പലറ്റ് ട്രിബ്യുണലിൽ (CESTAT) ജോയിൻ്റ് കമ്മിഷണറാണ് നിലവിൽ അനുകതിർ.

സർക്കാർ ഉത്തരവിനെ തികച്ചും പുരോഗമനപരം എന്നാണ് ഉദ്യോഗസ്ഥവൃത്തങ്ങൾ വിലയിരുത്തുന്നത്. വ്യത്യസ്ത ലിംഗവിഭാഗങ്ങളെ ഉൾക്കൊള്ളാൻ വിമുഖതയുള്ളവരുടെ കാഴ്ചപ്പാടിൽ വലിയളവിൽ മാറ്റം കൊണ്ടുവരാൻ ഈ നടപടിക്ക് കഴിയുമെന്ന് സർക്കാർ വൃത്തങ്ങളും പ്രതീക്ഷ പ്രകടിപ്പിക്കുന്നുണ്ട്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top