ചാലക്കുടിയിലെ മാലിന്യ ശേഖരണ കേന്ദ്രത്തില്‍ വന്‍ തീപിടിത്തം; കത്തിയത് ഹരിത കര്‍മസേന ശേഖരിച്ച പ്ലാസ്റ്റിക് ഉള്‍പ്പെടെയുള്ള മാലിന്യങ്ങള്‍; തീ കെടുത്താന്‍ ശ്രമം തുടരുന്നു

തൃശ്ശൂര്‍: ചാലക്കുടി ഇന്‍ഡോര്‍ സ്റ്റേഡിയത്തിന് സമീപം നഗരസഭയുടെ മാലിന്യശേഖരണ കേന്ദ്രത്തില്‍ വന്‍ തീപിടിത്തം. ഹരിത കര്‍മ സേന ശേഖരിച്ച മാലിന്യത്തിനാണ് തീപിടിച്ചത്.

ദേശീയപാതയോട് ചേര്‍ന്ന് മാലിന്യശേഖരകേന്ദ്രത്തിന്റെ പിന്‍ഭാഗത്ത് കൂട്ടിയിട്ടിടത്താണ് സംഭവം. വലിയ രീതിയില്‍ തീ പടര്‍ന്നു. ഗതാഗതവും ഇവിടെ തടസ്സപ്പെട്ടു.

ഇന്ന് ഉച്ചയോടെയാണ് തീപിടിത്തമുണ്ടായത്. കനത്ത ചൂടാണ് കാരണമെന്നാണ് പ്രാഥമിക നിഗമനം. മാള, ചാലക്കുടി, ഇരിങ്ങാലക്കുട, കൊടകര, അങ്കമാലി എന്നിവിടങ്ങളിലെ അഗ്നിരക്ഷായൂണിറ്റുകള്‍ എത്തിയിട്ടുണ്ട്. തീ നിയന്ത്രണവിധേയമാക്കാനുള്ള ശ്രമം തുടരുകയാണ്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top