പട്ടാപ്പകല്‍ ബാങ്കില്‍ കത്തികാട്ടി കവര്‍ച്ച; 15 ലക്ഷം നഷ്ടമായി; ഞെട്ടിക്കുന്ന കവര്‍ച്ച ഫെഡറല്‍ ബാങ്ക് ശാഖയില്‍

ചാലക്കുടി പോട്ടയിലെ ഫെഡറല്‍ ബാങ്കിലാണ് ഉച്ചയ്ക്ക് രണ്ടരമണിക്ക് കവര്‍ച്ച നടന്നത്. കത്തികാട്ടി ജീവനക്കാരെ ബന്ദിയാക്കിയാണ് കവര്‍ച്ച നടത്തിയത്. 15 ലക്ഷം രൂപയാണ് ബാങ്കില്‍ നിന്നും നഷ്ടമായത്. ക്യാഷ് കൗണ്ടറിന്റെ ഗ്ലാസ് തകര്‍ത്താണ് പണം കൈക്കലാക്കിയത്.

ഉച്ചഭക്ഷണത്തിനുള്ള ഇടവേളയിലായിരുന്നു മോഷ്ടാവ് എത്തിയത്. ഒറ്റയ്ക്ക് ബൈക്കില്‍ എത്തിയാണ് കവര്‍ച്ച നടത്തിയത്. മുഖംമൂടി ധരിച്ച് കൈയ്യില്‍ ബാഗുമായി എത്തിയാണ് കവര്‍ച്ച. ജീവനക്കാര്‍ അറിയിച്ചതിനെ തുടര്‍ന്ന് ചാലക്കുടി പൊലീസ് സ്ഥലത്തെത്തി അന്വേഷണം തുടങ്ങി. പണം കവര്‍ന്ന ശേഷം ഇയാള്‍ ബൈക്കില്‍ കയറി സ്ഥലം വിട്ടെന്നാണ് വിവരം.

കവര്‍ച്ചയുടേയും ഇയാള്‍ രക്ഷപ്പെടുന്നതിന്റേയും സിസിടിവ ദൃശ്യങ്ങള്‍ ലഭിച്ചിട്ടുണ്ട്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top