സഞ്ജു ഇല്ല; രോഹിത് നയിക്കും; ഷമി എത്തിയപ്പോള്‍ സിറാജ് തെറിച്ചു; ചാംപ്യന്‍സ് ട്രോഫിക്കുളള ഇന്ത്യന്‍ ടീമായി

ചാമ്പ്യന്‍സ് ട്രോഫിക്കുള്ള ഇന്ത്യന്‍ ടീമില്‍ സഞ്ജു സാംസണിന് ഇടമില്ല. രോഹിത് ശര്‍മ നയിക്കുന്ന ടീമില്‍ കെഎല്‍ രാഹുലും, ഋഷഭ് പന്തുമാണ് വിക്കറ്റ് കീപ്പര്‍മാര്‍. ശുഭ്മാന്‍ ഗില്ലിനെ ഉപനായകനാക്കിയതാണ് മര്‌റൊരു പ്രധാന മാറ്റം. രോഹിത്തിന്റെ അഭാവത്തില്‍ ടീമിനെ നയിച്ച ഹര്‍ദിക് പാണ്ഡ്യ ടീമിലുണ്ടായിട്ടും ഗില്ലിനാണ് ചുമതല നല്‍കിയത്.

പരിക്കിനെ തുടര്‍ന്ന് ഏറെക്കാലമായി ടീമിന് പുറത്തായിരുന്ന ഷമി തിരിച്ചെത്തി. ബുംറ പരിക്കില്‍ നിന്ന് പൂര്‍ണമായി ഭേദമാകാത്തതിനാല്‍ ഹര്‍ഷിത് റാണെയെ പകരക്കാരനായി ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഇതോടെ മുഹമ്മദ് സിറാജ് ടീമില്‍ നിന്നും പുറത്തായി. രവീന്ദ്ര ജഡേജ, അക്സര്‍ പട്ടേല്‍, വാഷിങ്ടണ്‍ സുന്ദര്‍, കുല്‍ദീപ് യാദവ് എന്നിവരാണ് ടീമിലെ സ്പിന്നര്‍മാര്‍. ഫെബ്രുവരി 19ന് പാകിസ്ഥാനിലാണ് ചാമ്പ്യന്‍സ് ട്രോഫി. എന്നാല്‍ ഇന്ത്യുടെ മത്സരങ്ങള്‍ ദുബൈയിലാണ്.

ഇന്ത്യന്‍ ടീം

രോഹിത് ശര്‍മ (ക്യാപ്റ്റന്‍)
ശുഭ്മാന്‍ ഗില്‍ (വൈസ്. ക്യാപ്റ്റന്‍)
യശസ്വി ജയ്സ്വാള്‍
വിരാട് കോലി
ശ്രേയസ് അയ്യര്‍
കെ.എല്‍.രാഹുല്‍
ഋഷഭ് പന്ത്
ഹര്‍ദിക് പാണ്ഡ്യ
രവീന്ദ്ര ജഡേജ
അക്സര്‍ പട്ടേല്‍
വാഷിങ്ടണ്‍ സുന്ദര്‍
കുല്‍ദീപ് യാദവ്
ജസ്പ്രിത് ബുംറ
മുഹമ്മദ് ഷമി
അര്‍ഷദീപ് സിങ്

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top