അമേഠി ദളിത് കുടുംബത്തിൻ്റെ കൂട്ടക്കൊലയുടെ കാരണം വെളിപ്പെടുത്തി ചന്ദൻ വർമ; പ്രതിയെ വെടിവച്ചിട്ട്‌ പോലീസ്


അമേഠിയിൽ ദളിത് കുടുംബത്തിൻ്റെ കൂട്ടക്കൊലയിൽ മുഖ്യ പ്രതി ചന്ദൻ വർമയെ പോലീസ് കീഴ്‌പ്പെടുത്തിയത് വെടിവച്ച ശേഷം. ഡൽഹിയിലേക്ക് രക്ഷപെടാൻ ശ്രമിക്കുന്നതിനിടയിലാണ് ഇയാൾ പിടിയിലായത്. ഇന്നലെ ഉച്ചയോടെ നോയിഡയ്ക്ക് സമീപമുള്ള ടോൾ പ്ലാസയിൽ നിന്നാണ് അറസ്റ്റു ചെയ്തതത്. കൊലപാതകത്തിന് ഉപയോഗിച്ച തോക്കും കണ്ടെടുത്തു. ഇയാൾ സഞ്ചരിച്ച ബൈക്ക് പരിശോധിക്കുന്നതിന് ഇടയിൽ പോലീസുകാരിൽ ഒരാളുടെ തോക്ക് തട്ടിയെടുത്ത് രക്ഷപ്പെടാൻ ശ്രമിച്ചു. തുടർന്ന് മറ്റൊരു പോലീസുകാരൻ ചന്ദൻ ശർമയുടെ കാലിന് വെടിവച്ച് വീഴ്ത്തുകയായിരുന്നു.

സർക്കാർ സ്കൂൾഅധ്യാപകനായ സുനിൽ കുമാർ, ഭാര്യ പൂനം ഭാരതി, അവരുടെ ഒന്നും ആറും വയസ്സ് മാത്രം പ്രായമുള്ള രണ്ട് പെൺമക്കൾ എന്നിവരെ കണ് ഭവാനി നഗറിലെ വീട്ടിനുള്ളിൽ വെടിയേറ്റ് മരിച്ച നിലയിൽ കണ്ടെത്തിയിരുന്നത്. ദമ്പതികളെയും അവരുടെ പിഞ്ചുകുഞ്ഞുങ്ങളെയും കൊലപ്പെടുത്തിയതിന് പിന്നിലെ കാരണം ചോദ്യം ചെയ്യലിൽ പ്രതി വെളിപ്പെടുത്തിയതായി പോലീസ് അറിയിച്ചു. കൊലപ്പെടുത്തിയ യുവതിയുമായി തനിക്ക് ബന്ധമുണ്ടായിരുന്നു. അത് മോശമായതിനാലാണ് താൻ അവരെയും കുടുംബത്തെയും കൊലപ്പെടുത്തിയത് എന്നാണ് ചന്ദൻ വർമ നൽകിയ മൊഴി.

ALSO READ: അമേഠി ദളിത് കുടുംബത്തിൻ്റെ കൂട്ടക്കൊലയിൽ പ്രതി പിടിയിൽ; അഞ്ചു പേരുടെ മരണം നിങ്ങളെ കാണിക്കുമെന്ന് വാട്സാപ്പ് സ്റ്റാറ്റസ്

രണ്ട് മാസം മുമ്പ് പുനം ഭാരതി ചന്ദൻ വർമക്കെതിരെ പോലീസിൽ പരാതി നൽകിയിരുന്നു. ആഗസ്റ്റ് 18ന് റായ്ബറേലിയിലെ ക്ഷേത്രം സന്ദർശിച്ചപ്പോൾ പ്രതി മോശമായി പെരുമാറി. ചോദ്യം ചെയ്ത തന്നെയും ഭർത്താവിനെയും ഭീഷണിപ്പെടുത്തിയ ശേഷം മർദ്ദിച്ചു. പലതവണ നേരിട്ട് വധഭീഷണി മുഴക്കിയെന്നും പരാതിയിൽ പറഞ്ഞിരുന്നു. പട്ടികജാതി – പട്ടികവർഗ്ഗ പീഡന നിരോധിത നിയമം ചുമത്തി പ്രതിക്കെതിരെ കേസ് റജിസ്റ്റർ ചെയ്തിരുന്നു.. അടുത്തിടെയാണ് സുനിൽകുമാറും കുടുംബവും റായ്ബറേലിയിൽ നിന്നും അമേഠിയിലേക്ക് താമസം മാറ്റുന്നത്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top