ചാണ്ടി ഉമ്മന്റെ സത്യപ്രതിജ്ഞ തിങ്കളാഴ്ച
September 9, 2023 11:32 AM

തിരുവനന്തപുരം: പുതുപ്പള്ളി എംഎൽഎയായി ചാണ്ടിഉമ്മൻ തിങ്കളാഴ്ച രാവിലെ 10 മണിക്ക് സത്യപ്രതിജ്ഞ ചെയ്യും. നിയമസഭ വീണ്ടും സമ്മേളിക്കുന്ന ദിവസമാണ് സത്യപ്രതിജ്ഞ. 37,719 വോട്ടുകളുടെ ഭൂരിപക്ഷവുമായാണ് ചാണ്ടി ഉമ്മന്റെ നിയമസഭാ പ്രവേശം. 53 വർഷത്തിന് ശേഷമാണ് പുതുപ്പള്ളിയെ പ്രതിനിധീകരിച്ച് ഒരു പുതുമുഖം നിയമസഭയിൽ എത്തുന്നത്.
വോട്ടർമാരെ നേരിട്ടുകണ്ട് നന്ദി അറിയിക്കാൻ ചാണ്ടി ഉമ്മൻ പ്രവർത്തകർക്കൊപ്പം മണ്ഡലത്തിലുടനീളം പദയാത്ര നടത്തുകയാണ്. രാവിലെ വാകത്താനം നാലുന്നാക്കലിൽനിന്നാണ് പദയാത്ര ആരംഭിച്ചത്.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here