വിക്രം ലാൻഡർ വേർപിരിഞ്ഞു; ചന്ദ്രനോടടുത്ത് ചന്ദ്രയാൻ 3

ചന്ദ്രയാന്‍ 3 വിക്രം ലാന്‍ഡര്‍ പ്രൊപ്പല്‍ഷന്‍ മോഡ്യൂളില്‍ നിന്ന് വിജയകരമായി വേര്‍പെട്ടു. ദൗത്യത്തിലെ ഏറ്റവും പ്രധാനപ്പെട്ട ഘട്ടങ്ങളിലൊന്നായിരുന്നു ഇത്. വിക്രം ലാൻഡറിനെ ഇനിയും ചന്ദ്രനോട് അടുപ്പിക്കേണ്ടതുണ്ട്. ഇതിനായുള്ള ഡീഓര്‍ബിറ്റ് ജോലികള്‍ ഓഗസ്റ്റ് 18 നാണ് നിശ്ചയിച്ചിരിക്കുന്നത്.

3 ദിവസത്തിനു ശേഷമാണു പ്രൊപ്പൽഷൻ മൊഡ്യൂളിനെ വിട്ടു ലാൻഡർ തനിയെ ചന്ദ്രനിലേക്കുള്ള യാത്ര തുടങ്ങിയത്. ഇതോടെ ചന്ദ്രനിൽ ഇറങ്ങാനുള്ള തയാറെടുപ്പുകളും ലാൻഡർ ആരംഭിച്ചു. ത്രസ്റ്റർ എൻജിൻ ഉപയോഗിച്ചു വേഗം കുറച്ചു താഴേക്കിറങ്ങാനുള്ള ആദ്യ പടി (ഡീബൂസ്റ്റിങ്) നാളെ 4 മണിക്കു നടക്കുമെന്ന് ഇസ്റോ അറിയിച്ചു.

ചന്ദ്രോപരിതലത്തിനു 800 മീറ്റർ ഉയരത്തിൽ എത്തുമ്പോൾ 2 ത്രസ്റ്റർ എൻജിനുകളുടെ സഹായത്തോടെ അന്തരീക്ഷത്തിൽ അൽപനേരം നിശ്ചലമായി നിൽക്കും. വേഗം കുറച്ച ശേഷം പിന്നീട് സെക്കൻഡിൽ 1–2 മീറ്റർ വേഗത്തിലാകും താഴെയിറങ്ങുന്നത്. കഴിഞ്ഞ ദൗത്യത്തിൽ ഇല്ലാതിരുന്ന ലേസർ ഡോപ്ലർ വെലോസിറ്റി മീറ്റർ ഇത്തവണ ലാൻഡറിന്റെ പ്രവേഗം കൃത്യമായി നിശ്ചയിക്കാൻ സഹായിക്കും.

ജൂലായ് 14 ന് ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാന്‍ ബഹിരാകാശ നിലയത്തില്‍ നിന്ന് എല്‍വിഎം- 3 റോക്കറ്റിലാണ് ചന്ദ്രയാന്‍ -3 വിക്ഷേപിച്ചത്. ഓഗസ്റ്റ് അഞ്ചിനാണ് പേടകം ചന്ദ്രന്റെ ഭ്രമണ പഥത്തിലേക്ക് പ്രവേശിച്ചത്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top