ചന്ദ്രയാൻ 3ന്റെ വിക്രം ലാൻഡറും പ്രഗ്യാൻ റോവറും മിഴി തുറക്കുമോ, ഇനിയുള്ളത് ഉദ്വേഗ നിമിഷങ്ങൾ

ബെംഗളൂരു: ചന്ദ്രയാൻ 3ന്റെ വിക്രം ലാൻഡറും പ്രഗ്യാൻ റോവറും നാളെ ഉയർത്തുമെന്ന് സ്പേസ് ആപ്ലിക്കേഷൻ സെന്റർ ഡയറക്ടർ നീലേഷ് ദേശായി. ഇന്ന് ഉയരുമെന്നായിരുന്നു നേരത്തെ അറിയിച്ചിരുന്നത്. സാങ്കേതിക കാരണങ്ങളാലാണ് ഇത് നാളത്തേക്കു മാറ്റിയത്. റോവർ ഏകദേശം 300-350 മീറ്റർ ദൂരത്തേക്ക് മാറ്റാനാണ് നേരത്തെ പദ്ധതിയിട്ടിരുന്നത്. എന്നാൽ 105 മീറ്റർ മാത്രമേ നീക്കാൻ സാധിച്ചുള്ളൂ എന്ന് നീലേഷ് ദേശായി അറിയിച്ചു.

കഴിഞ്ഞ മാസമാണ് വിക്രം ലാൻഡർ ചന്ദ്രന്റെ ദക്ഷിണധ്രുവത്തിൽ സോഫ്ട്‍ലാൻഡിങ് നടത്തിയത്. ചന്ദ്രനിൽ സൂര്യാസ്തമയം തുടങ്ങിയതോടെയാണ് സെപ്റ്റംബർ 2ന് റോവറും 4ന് ലാൻഡറും സ്ലീപിങ് മോഡിലേക്കു മാറിയത്. അടുത്ത സൂര്യോദയത്തിൽ കൃത്യമായ സൂര്യപ്രകാശം കിട്ടുന്നവിധം ലാൻഡറിന്റെയും റോവറിന്റെയും സോളർ പാനലുകൾ ക്രമീകരിച്ച് സർക്യൂട്ടുകളെല്ലാം സ്ലീപിങ് മോഡിലേക്കു മാറ്റിയിരുന്നു. സൂര്യപ്രകാശം ഇല്ലാത്തതിനാൽ ഏതാണ്ട് മൈനസ് 180 ഡിഗ്രി സെൽഷ്യസിൽ കൊടും തണുപ്പിലായിരുന്ന ലാൻഡറും റോവറും സൂര്യപ്രകാശം കിട്ടുന്നതോടെ നാളെ ഉണരും എന്ന പ്രതീക്ഷയിലാണ് ഐഎസ്ആർഒ.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top