ചന്ദ്രനെ തൊടാൻ ചന്ദ്രയാൻ

അഭിമാനമുഹൂർത്തം കാത്ത് ഇന്ത്യക്കാർ. ഇന്ന് വൈകിട്ട് 6:10 ന് ചന്ദ്രയാൻ-മൂന്ന് ചന്ദ്രനിൽ എത്തും.
ഇന്നോളം ആരും കടന്നുചെന്നിട്ടില്ലാത്ത ചന്ദ്രന്റെ ദക്ഷിണ ധ്രുവത്തിലാണ് ചന്ദ്രയാൻ 3 സോഫ്റ്റ് ലാൻഡ് ചെയ്യാൻ പോവുന്നത്. ദൗത്യം വിജയിച്ചാൽ ചന്ദ്രനിലെത്തുന്ന നാലാമത്തെ രാജ്യമെന്ന ബഹുമതി ഇന്ത്യയ്ക്ക് കിട്ടും.


ബെംഗളൂരുവിലെ ഐഎസ്ആർഒ ടെലിമെട്രി & ട്രാക്കിംഗ് കമാൻഡ് നെറ്റ്‌വർക്ക് വഴിയാണ് പേടകവുമായുള്ള ആശയ വിനിമയം നടക്കുന്നത്. ഭൂമിയിലെ സിഗ്നലുകൾ ചന്ദ്രയാൻ രണ്ട് ഓർബിറ്റർ വഴിയാണ് ലാൻഡറിൽ എത്തുന്നത്.


ലാൻഡിങ്ങ്‌ തുടങ്ങുന്നതിന് രണ്ടു മണിക്കൂർ മുൻപ് അവസാനഘട്ട കമാൻഡുകൾ നൽകി കഴിഞ്ഞാൽ പിന്നെ പേടകത്തിലെ സോഫ്റ്റ് വെയറാണ് കാര്യങ്ങൾ നിയന്ത്രിക്കുന്നത്.

പേടകത്തിന്റെ വേഗം മണിക്കൂറിൽ ആറായിരത്തിലേറെ കിലോമീറ്ററാണ്. ഇത് സെക്കഡിൽ രണ്ട് മീറ്റർ ആക്കിയിട്ട് വേണം ചന്ദ്രയാൻ- മൂന്ന് ലാൻഡ് ചെയ്യാൻ.

മാൻസീനസ് സി,സിംപീലിയസ് എൻ ഗർത്തങ്ങളുടെ ഇടയിലാണ് ചന്ദ്രയാൻ -മൂന്ന് ഇറങ്ങുക. നാല് കിലോമീറ്റർ വീതിയും 2.4 കിലോമീറ്റർ നീളവുമുള്ള പ്രദേശത്താണ് ലാൻഡിങ്ങ്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top