തലയുയർത്തി ഇന്ത്യ; ലാൻഡർ ചന്ദ്രനിൽ | CHANDRAYAN-3
ഇന്ത്യയുടെ അഭിമാന ദൗത്യം ചന്ദ്രയാൻ-3 ചന്ദ്രോപരിതലത്തിൽ സുരക്ഷിതമായി സോഫ്റ്റ് ലാൻഡ് ചെയ്തു. ഇതോടെ ചന്ദ്രന്റെ ദക്ഷിണ ധ്രുവത്തിലിറങ്ങുന്ന ആദ്യ രാജ്യമായി ഇന്ത്യമാറി. ലാൻഡിംഗിന്റെ തത്സമയ സംപ്രേഷണം വൈകുന്നേരം 5:20 ന് ഇസ്രോയുടെ ഔദ്യോഗീക പ്ലാറ്റ്ഫോമുകളിലൂടെ ആരംഭിച്ചിരുന്നു.
വിക്രം ലാൻഡർ വൈകിട്ട് 6.04 ന് ചന്ദ്രനിൽ ലാൻഡ് ചെയ്യുന്ന നിലയിലാണ് ഐഎസ്ആർഒ പ്രവർത്തനങ്ങൾ സജ്ജീകരിച്ചിരുന്നത്. ഐഎസ്ആർഒയുടെ ബെംഗളുരുവിലുള്ള കേന്ദ്രങ്ങളാണ് ചന്ദ്രയാൻ ദൗത്യം നിയന്ത്രിച്ചത്.
ഭൂമിയൽ നിന്ന് ഒരു നിയന്ത്രണവുമില്ലാതെ ലാൻഡർ പേടകം സ്വയം കൈകാര്യം ചെയ്യേണ്ട പ്രക്രിയയായിരുന്നു സോഫ്റ്റ് ലാൻഡിംഗിലെ ഓരോ ഘട്ടവും.
അമേരിക്ക, സോവിയറ്റ് യൂണിയൻ, ചൈന എന്നീ രാജ്യങ്ങൾക്ക് ശേഷം ചന്ദ്രനിൽ ഈ നേട്ടം കൈവരിക്കുന്ന നാലാമത്തെ രാജ്യമാണ് ഇന്ത്യ. ചന്ദ്രനെ തേടിയുള്ള ഇന്ത്യയുടെ മൂന്നാം ദൗത്യമാണിത്. ആദ്യ ദൗത്യമായ ചന്ദ്രയാൻ ഒന്ന് ഉപേക്ഷിക്കുകയും രണ്ടാം ദൗത്യം (ചന്ദ്രയാൻ 2) ലാൻഡിംഗ് ഘട്ടത്തിൽ പരാജയപ്പെടുകയുമായിരുന്നു.
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here