ചാണ്ടി ഉമ്മന് സ്വന്തമായി വീടോ സ്ഥലമോ ഇല്ല; കൈവശം ആകെയുള്ളത് 15,000 രൂപയെന്ന് സത്യവാങ്മൂലo

പുതുപ്പള്ളിയിലെ യുഡിഎഫ് സ്ഥാനാർത്ഥി ചാണ്ടി ഉമ്മന് സ്വന്തമായി വീടോ സ്ഥലമോ ഇല്ല. കൈവശം ആകെയുള്ളത് 15,000 രൂപ. ബാങ്ക് അക്കൗണ്ടിൽ 15.98 ലക്ഷം രൂപ. 12.72 ലക്ഷം ബാധ്യതയും ഉണ്ട്.

നാമനിർദേശ പത്രികക്കൊപ്പം സമർപ്പിച്ച സത്യവാങ്മൂലത്തിലാണ് ചാണ്ടി ഉമ്മന്റെ ബാധ്യതകളുടെയും ആസ്ഥികളുടെയും വിവരങ്ങൾ ഉള്ളത്. അഭിഭാഷകനും സോഷ്യൽ വർക്കറുമാണ് എന്ന് പറയുന്ന സത്യവാങ്മൂലത്തിൽ പ്രതിമാസം 25,000 രൂപയാണ് വരുമാനമെന്നും പറയുന്നു.

എസ്.ബി.ഐയുടെ തിരുവനന്തപുരം ശാഖയിലെ സേവിംഗ്സ് അക്കൗണ്ടിൽ 1.22 ലക്ഷം രൂപയും, 23,515 രൂപയും ഉണ്ട്. സൗത്ത് ഇന്ത്യൻ ബാങ്കിന്റെ ക്രൈസ്റ്റ് യൂണിവേഴ്‌സിറ്റി ശാഖയിലെ സേവിംഗ്സ് അക്കൗണ്ടിൽ 145 രൂപയും, ഫെഡറൽ ബാങ്കിന്റെ പുതുപ്പള്ളി ശാഖയിൽ 4894 രൂപയും, ധനലക്ഷ്മി ബാങ്കിന്റെ പനമ്പള്ളി നഗർ ശാഖയിലെ സേവിംഗ്സ് അക്കൗണ്ടിൽ പതിനായിരം രൂപയും ഉണ്ട്.

കാനറാ ബാങ്കിന്റെ തിരുവനന്തപുരം വഴുതക്കാട് ശാഖയിലെ സേവിംങ്‌സ് അക്കൗണ്ടിൽ 22,628 രൂപയും, ഇവിടെ തന്നെ ഫിക്‌സഡ് ഡെപ്പോസിറ്റായി ഒൻപത് ലക്ഷം രൂപയുമുണ്ട്. ഇവിടെ തന്നെ അഞ്ചു ലക്ഷം രൂപ മറ്റൊരു ഫിക്‌സഡ് ഡെപ്പോസിറ്റും ഉണ്ട്.

കാനറാ ബാങ്കിന്റെ തിരുവനന്തപുരം ശാഖയിലെ നിക്ഷേപത്തിന്മേലുള്ള 7.85 ലക്ഷം രൂപയുടെ വായ്പയും, എഫ്ഡി അക്കൗണ്ടിന്മേൽ 4.46 ലക്ഷം രൂപയുടെ ഓവർ ഡ്രാഫ്റ്റും, തിരുവനന്തപുരം ജില്ലാ ലോയേഴ്‌സ് കോ ഓപ്പറേറ്റീവ് സൊസൈറ്റിയിൽ നിന്നുള്ള 40,385 രൂപയുടെ വായ്പയും ചാണ്ടിയുടെ പേരിലുണ്ടെന്നും സത്യവാങ്മൂലത്തിൽ വ്യക്തമാക്കുന്നു.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top