ഉമ്മന്‍ചാണ്ടിക്ക് കോവിഡ് വാക്‌സിന്‍ നല്‍കാതിരുന്നത് ആരോഗ്യ പ്രശ്‌നങ്ങള്‍ കാരണം; അധിക്ഷേപിച്ചവർ മാപ്പ് പറയണം; ചികിത്സ നിഷേധിച്ചെന്ന ആരോപണം വീണ്ടും ചര്‍ച്ചയാക്കി ചാണ്ടി ഉമ്മന്‍

കോട്ടയം : ഉമ്മന്‍ചാണ്ടിക്ക് ചികിത്സ നിഷേധിച്ചെന്ന് പ്രചരണം നടത്തിയവര്‍ മാപ്പ് പറയണമെന്ന് ചാണ്ടി ഉമ്മന്‍. ആരോഗ്യപ്രശ്‌നങ്ങള്‍ കൊണ്ടാണ് കോവിഡ് വാക്‌സിന്‍ നല്‍കാതിരുന്നത്. എന്നാല്‍ അതിലും വലിയ വിമര്‍ശനം ഉയര്‍ത്തി. തങ്ങളുടെ തീരുമാനം ശരിയാണെന്ന് വാക്‌സിനെ കുറിച്ച് ഇപ്പോള്‍ പുറത്ത് വരുന്ന വാര്‍ത്തകള്‍ തെളിയിച്ചതായും ചാണ്ടി ഉമ്മന്‍ വ്യക്തമാക്കി. ഫെയ്‌സ്ബുക്കില്‍ പങ്കുവച്ച വീഡിയോയിലാണ് ചികിത്സ വിവാദം ചാണ്ടി ഉമ്മന്‍ വീണ്ടും ഉയര്‍ത്തിയത്.
പിതാവിന്റെ നന്മ മാത്രമാണ് ആഗ്രഹിച്ചത്. അതനുസരിച്ചുളള തീരുമാനങ്ങളാണ് സ്വീകരിച്ചത്. എല്ലാ ചികിത്സയും ഉറപ്പാക്കിയാണ് മുന്നോട്ട് പോയത്. എന്നിട്ടും തെറ്റായ പ്രചരണം നടന്നു. ചില മാധ്യമങ്ങള്‍ ഇത് സംബന്ധിച്ച് വ്യാജ വാര്‍ത്തകള്‍ നല്‍കി അപമാനിച്ചു. പൊതുവേദിലടക്കം പലരും വിമര്‍ശിച്ചു. ഇപ്പോഴും അധിക്ഷേപം തുടരുകയാണ്. അത് അവസാനിപ്പിക്കണമെന്നും ചാണ്ടി ഉമ്മന്‍ ആവശ്യപ്പെട്ടു.
ചികിത്സ നിഷേധിക്കുകയാണെന്ന് ഉമ്മന്‍ചാണ്ടിയുടെ സഹോദരനടക്കം വിമര്‍ശനം ഉന്നയിച്ചിരുന്നു. കൃത്യമായ ചികിത്സ നല്‍കാതെ ആയുര്‍വേദ മരുന്നുകളും മഞ്ഞള്‍ വെള്ളം കലക്കി കൊടുത്ത് ബുദ്ധിമുട്ടിക്കുകയാണെന്ന് സഹോദരന്‍ അലക്‌സ് വി. ചാണ്ടി ആരോപിച്ചിരുന്നു. മുഖ്യമന്ത്രി പിണറായി വിജയന് ഇക്കാര്യം ഉന്നയിച്ച് പരാതി നല്‍കുകയും ചെയ്തിരുന്നു. തുടര്‍ന്ന് ചികിത്സ വിവരങ്ങള്‍ മുഖ്യമന്ത്രി തന്നെ നേരിട്ട് തിരക്കുകയും ചെയ്തിരുന്നു. മാധ്യമ സ്ഥാപനത്തോട് മാപ്പ് പറയണമെന്ന് ആവശ്യപ്പെടുന്നതിനൊപ്പം ഉമ്മന്‍ചാണ്ടിയുടെ സഹോദരനുളള മറുപടി കൂടിയാണ് ചാണ്ടി ഉമ്മന്‍ നല്‍കിയിരിക്കുന്നത്.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here