പുതുപ്പളളിയിലെ പുതിയ നായകൻ; ലീഡ് നില 37,286

കോട്ടയം: പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥി ചാണ്ടി ഉമ്മന്റെ ലീഡ് 37,286 ആയി ഉയര്‍ന്നു. എൽഡിഎഫ് സ്ഥാനാർഥി ജെയ്ക്ക്.സി.തോമസിനേയും ബിജെപി സ്ഥാനാർഥി ലിജിൻ ലാലിനെയും ബഹുദൂരം പിന്നിലാക്കിയാണ് ചാണ്ടി ഉമ്മന്റെ മുന്നേറ്റം.

2021ല്‍ ഉമ്മന്‍ചാണ്ടി 9044 വോട്ടിന്റെ ഭൂരിപക്ഷം നേടിയാണ് നിയമസഭയിലേക്ക് എത്തിയത്. ഉമ്മന്‍ചാണ്ടി വിയര്‍ത്ത 2021ല്‍ നിന്ന് 2023ല്‍ എത്തുമ്പോള്‍ ചാണ്ടി ഉമ്മന്‍ തുടക്കം മുതല്‍ വ്യക്തമായ ലീഡ് സ്വന്തമാക്കി.

ആദ്യ റൗണ്ടില്‍ നിലവിലെ തെരഞ്ഞെടുപ്പ് കമ്മീഷന്‍ കണക്ക് പ്രകാരം അഞ്ഞൂറില്‍ താഴെ വോട്ട് മാത്രമാണ് ബിജെപി സ്ഥാനാര്‍ത്ഥി ലിജിന്‍ ലാലിന് ലഭിച്ചത്.

അതേസമയം, ബിജെപി വോട്ടുകൾ കോൺഗ്രസിലേക്ക് പോയെന്ന് എൽഡിഎഫ് കൺവീനർ ഇ.പി. ജയരാജൻ ആരോപിച്ചു. നമ്മുടെ വോട്ട് നമുക്ക് കിട്ടിയിട്ടുണ്ട്, മഴുവൻ ഫലവും വരട്ടെ, അതിന് ശേഷം അന്തിമ വിധി എഴുതാമെന്ന് ജയരാജൻ പറഞ്ഞു.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top