നിറയെ ഇന്ധനം അടിച്ച് മുങ്ങും; തട്ടിപ്പുവീരനെ തേടി പോലീസ്

പെട്രോള്‍ പമ്പില്‍ നിന്നും നിറയെ ഇന്ധനം അടിച്ച ശേഷം പണം നല്‍കാതെ മുങ്ങിയ വീരനെ കണ്ടെത്താന്‍ പോലീസ് അന്വേഷണം തുടങ്ങി. ചങ്ങനാശ്ശേരിയിലെ ഒരു പമ്പില്‍ നിന്നും 4200 രൂപയ്ക്ക് ഇന്ധനം നിറച്ച ശേഷം പണം നല്‍കാതെ പോവുകയാണ് ചെയ്തത്.

കാസര്‍കോട് രജിസ്ട്രേഷന്‍ ഉള്ള വെള്ള ഹോണ്ട സെഡാന്‍ കാറിനെ കുറിച്ചാണ് അന്വേഷണം നടക്കുന്നത്. കാറിന്റെ നമ്പര്‍ പ്ലേറ്റ് വ്യാജമാണെന്നാണ് പോലീസ് കണ്ടെത്തിയത്. ഓണ്‍ലൈന്‍ വഴി പണം അടയ്ക്കാം എന്നാണ് പറഞ്ഞത്. എന്നാല്‍ പണം അടച്ച സന്ദേശം ലഭിച്ചില്ല. ഇതോടെ ഡ്രൈവറോട് കാത്ത് നില്‍ക്കാന്‍ പറഞ്ഞു.

കാറില്‍ ഉള്ളയാള്‍ യുപിഎ ആപ്പ് വഴി ആയി പണം അടിച്ചതിന്റെ വ്യാജസന്ദേശം കാണിച്ചു. ഇത് പരിശോധിക്കാന്‍ തുടങ്ങുമ്പോള്‍ കാര്‍ ഓടിച്ചു പോവുകയായിരുന്നു. ഇതേ കാറുകാരന്‍ മുന്‍പും ഇതേ തട്ടിപ്പ് നടത്തിയിട്ടുണ്ട് എന്നാണ് പമ്പ് ഉടമകളുടെ ആരോപണം. അന്നും 4200 രൂപയ്ക്കാണ് ഇന്ധനം നിറച്ചതെന്നും ഉടമകള്‍ പറയുന്നു.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top