ചൂണ്ടയിടുന്നതിനിടെ കുട്ടികള്‍ മുങ്ങിമരിച്ചു; ജീവന്‍ നഷ്ടമായത് സ്കൂള്‍ വിദ്യാര്‍ത്ഥികള്‍ക്ക്; ഒരാളെ രക്ഷിക്കാന്‍ ശ്രമിച്ചപ്പോള്‍ രണ്ടുപേരും മുങ്ങിത്താണു

കോട്ടയം തൃക്കൊടിത്താനത്ത് രണ്ട് കുട്ടികൾ കുളത്തിൽ മുങ്ങി മരിച്ചു. മാടപ്പള്ളി ആദർശ്, അഭിനവ് എന്നിവരാണ് മരിച്ചത്. ചെമ്പുംപുറത്ത് പാറക്കുളത്തിൽ വീണായിരുന്നു അപകടം. ചൂണ്ടയിടുന്നതിനിടെയാണ് കുട്ടികൾ കുളത്തിൽവീണത്. അഭിനവ് ആറാം ക്ലാസ് വിദ്യാർഥിയാണ്. ആദർശ് പത്താം ക്ലാസിലും.

“ചൂണ്ടയിടുന്നതിനിടെ ഒരാൾ കുളത്തിൽ വീണു. രക്ഷിക്കാൻ ശ്രമിക്കവേ രണ്ടാമത്തെ കുട്ടിയും അപകടത്തില്‍പ്പെട്ടു. ഇത് കണ്ട ഒരാളാണ് ഫോണ്‍ വിളിച്ച് അറിയിച്ചത്. കുട്ടികളെ രക്ഷിക്കാന്‍ കഴിഞ്ഞില്ല.”-തൃക്കൊടിത്താനം പോലീസ് മാധ്യമ സിന്‍ഡിക്കറ്റിനോട് പറഞ്ഞു.

ചങ്ങനാശ്ശേരി ഫയർഫോഴ്സും നാട്ടുകാരും ചേർന്ന് നടത്തിയ തിരച്ചിലിൽ മൃതദേഹങ്ങൾ പാറക്കുളത്തിൽനിന്ന് പുറത്തെടുത്തു. മൃതദേഹങ്ങൾ ചങ്ങനാശ്ശേരി ജനറൽ ആശുപത്രിയിലേക്ക് മാറ്റി.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top