മോദി കരുവന്നൂരിലേക്കില്ല; എത്തുക കുന്നംകുളത്ത്; റോഡ്ഷോയ്ക്ക് പകരം പൊതുസമ്മേളനം; പദ്ധതി പാളി ബിജെപി

തൃശൂര്‍: കരുവന്നൂര്‍ സഹകരണ ബാങ്ക് തട്ടിപ്പ് പ്രധാന പ്രചാരണ ആയുധമാക്കി തൃശൂരില്‍ മോദിയുടെ റോഡ്ഷോ നടത്താനുള്ള ബിജെപി നീക്കം പാളി. പ്രധാനമന്ത്രി നരേന്ദ്ര മോദിയെ കരുവന്നൂര്‍ ഉള്‍പ്പെടുന്ന ഇരിങ്ങാലക്കുടയില്‍ എത്തിക്കാനായിരുന്നു ബിജെപി നേതൃത്വത്തിന്‍റെ ശ്രമം. എന്നാല്‍ കുന്നംകുളത്താണ് മോദി എത്തുകയെന്ന് പ്രധാനമന്ത്രിയുടെ ഓഫീസ് അറിയിച്ചു. റോഡ്ഷോയ്ക്ക് പകരം പൊതുസമ്മേളനം മാത്രമാകും ഉണ്ടാകുക. പ്രചാരണപരിപാടികള്‍ക്കായി ഈ മാസം 15നാണ് മോദി കേരളത്തില്‍ വീണ്ടും എത്തുന്നത്. ആലത്തൂര്‍ ലോക്സഭാ മണ്ഡലത്തിന്‍റെ ഭാഗമാണ് കുന്നംകുളം.

മോദിയുടെ വരവ് ആലത്തൂര്‍, തൃശൂര്‍, ചാക്കുടി മണ്ഡലങ്ങളില്‍ അനുകൂല തരംഗമുണ്ടാക്കുമെന്ന പ്രതീക്ഷയിലാണ് ബിജെപി. കരുവന്നൂര്‍ വിഷയത്തില്‍ സിപിഎമ്മിനെതിരെ പ്രതിപക്ഷവും പ്രതികരിക്കുന്നില്ലെന്ന തരത്തില്‍ കോണ്‍ഗ്രസിനെതിരെയും പ്രചാരണം ബിജെപി ലക്ഷ്യമിടുന്നുണ്ട്. കേസില്‍ ഇഡി നടപടികള്‍ കടുപ്പിച്ചതോടെ ബിജെപിയുടെ രാഷ്ട്രീയ നീക്കമാണിതെന്ന ആരോപണങ്ങളും ഉയര്‍ന്നിരുന്നു.

കഴിഞ്ഞ ദിവസം സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം പികെ ബിജു, സിപിഎം തൃശൂര്‍ ജില്ലാ സെക്രട്ടറി എംഎം വര്‍ഗീസ്, കൗണ്‍സിലര്‍ പികെ ഷാജൻ എന്നിവരെ ഇഡി മണിക്കൂറുകളോളം ചോദ്യം ചെയ്തിരുന്നു. ബാങ്ക് ഓഫ് ഇന്ത്യയിലെ സിപിഎം തൃശൂര്‍ ജില്ലാ കമ്മിറ്റിയുടെ അക്കൗണ്ട്‌ ആദായനികുതി വകുപ്പ് മരവിപ്പിച്ചിരുന്നു. 5 കോടി 10 ലക്ഷം രൂപയുള്ള അക്കൗണ്ടാണ് കണ്ടെത്തിയത്. ഇതിനെ നിയമപരമായി നേരിടാനുള്ള നീക്കത്തിലാണ് പാര്‍ട്ടി.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top