കേരളത്തിലെ സീറ്റ് ബെൽറ്റ്, ഹെൽമെറ്റ് നിയമങ്ങളിൽ മാറ്റം; ലംഘിച്ചാൽ ആദ്യം താക്കീത്; ഡിസംബർ മുതൽ പിഴ

സംസ്ഥാനത്ത് ഒന്ന് മുതൽ നാല് വയസ് വരെയുള്ള കുട്ടികൾക്ക് ബെൽറ്റ് അടക്കമുള്ള പ്രത്യേക സീറ്റ് നിർബന്ധമാക്കാൻ മോട്ടോർ വാഹന വകുപ്പ്. നാല് വയസ് മുത‌ൽ 14 വയസ് വരെ 135 സെന്‍റീമീറ്റർ ഉയരത്തിൽ താഴെയുള്ള കുട്ടികൾ ചൈൽഡ് ബൂസ്റ്റർ കുഷ്യനിൽ സുരക്ഷാ ബെൽറ്റ് ധരിച്ച് ഇരിക്കണം.നാല് വയസിന് മുകളിലുള്ള കുട്ടികൾക്ക് ഇരുചക്ര വാഹനത്തിൽ ഹെൽമറ്റും നിർബന്ധമാക്കും

പുതിയ നിയമവുമായി ബന്ധപ്പെട്ട ശുപാർശ ട്രാൻസ്പോർട്ട് കമ്മിഷണർ സംസ്ഥാന സർക്കാറിന് സമർപ്പിച്ചു. തീരുമാനം നടപ്പാക്കുന്നതിന്‍റെ ആദ്യഘട്ടമായി ഈ മാസം സോഷ്യൽ മീഡിയ വഴിബോധവത്കരണം നടത്തും.

നവംബർ മുതൽ നിയമം നിലവിൽ വരാനാണ് സാധ്യത. തുടക്കത്തിൽ നിയമലംഘനം നടത്തുന്നവർക്ക് താക്കീത് നൽകും. ഇതിനു ശേഷം ഡിസംബർ മുതൽ പിഴ ഈടാക്കി കർശന നടപടികൾ സ്വീകരിക്കും.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top