ചാർജ് ചെയ്യുന്നതിനിടെ ബാറ്ററി പൊട്ടിത്തെറിച്ച് ജീവനക്കാരിക്ക് ദാരുണാന്ത്യം; ഇലക്ട്രിക് സ്കൂട്ടർ ഷോറൂമിൽ 45 വാഹനങ്ങള്‍ കത്തിച്ചാമ്പലായി

ഇലക്ട്രിക് സ്കൂട്ടർ ഷോറൂമിന് തീപിടിച്ച് ജീവനക്കാരി പൊള്ളലേറ്റ് മരിച്ചു. ബെംഗളൂരുവിലെ ഡോ.രാജ്കുമാർ റോഡ് നവരംഗ് ബാർ ജംഗ്ഷനിലെ എംവൈ ഇവി ഷോറൂമിലാണ് അപകടമുണ്ടായത്. കമ്പനിയുടെ ക്യാഷ്യറായ രാമചന്ദ്രപുര സ്വദേശിനി പ്രിയ (20) ആണ് മരിച്ചത്. ഇന്ന് ഇവരുടെ പിറന്നാൾ ആഘോഷിക്കാൻ സുഹൃത്തുക്കൾ തയ്യാറെടുക്കുന്നതിന് ഇടയിലാണ് അപകടമുണ്ടായത്.

Also Read: യുപിയില്‍ നവജാതശിശുക്കള്‍ വെന്തുമരിച്ചതിന്‍റെ കാരണം കണ്ടെത്തി; തീപിടിത്തത്തിൻ്റെ ഞെട്ടിക്കുന്ന റിപ്പോർട്ട് പുറത്ത്

വൈദ്യുതി ഷോർട്ട് സർക്യൂട്ടിനെ തുടർന്നാണ് തീപടർന്നതെന്നാണ് പ്രാഥമിക നിഗമനം. സ്‌കൂട്ടർ ചാർജ് ചെയ്യുന്നതിനിടെ ബാറ്ററി പൊട്ടിത്തെറിച്ചാണ് അപകടം ഉണ്ടായതെന്നാണ് റിപ്പോർട്ട്. അഗ്നിരക്ഷാസേന എത്തിയാണ് മൃതദേഹം പുറത്തെടുത്തത്. തീപിടിത്തത്തിൽ 45 ഇരുചക്ര വാഹനങ്ങൾ കത്തിനശിച്ചു. ഇന്നലെ വൈകിട്ട് ആറു മണിക്കാണ് തീപിടുത്തമുണ്ടായത്. രാത്രി ഏറെ വൈകിയാണ് തീ നിയന്ത്രണവിധേയമാക്കാൻ സാധിച്ചത്.

Also Read: യുപി മെഡിക്കൽ കോളേജിൽ 10നവജാത ശിശുക്കൾ വെന്തുമരിക്കാൻ കാരണം ഷോർട്ട് സർക്യൂട്ട്; ഹൃദയഭേദകമെന്ന് പ്രധാനമന്ത്രി

തീപിടിത്തമുണ്ടായപ്പോൾ ഷോറൂമിൽ ആറു ജീവനക്കാരാണുണ്ടായിരുന്നത്. കാഷ്യർ റൂമിലായിരുന്ന പ്രിയക്ക് കനത്ത പുകയും തീയും കാരണം പുറത്തേക്കിറങ്ങി രക്ഷപെടാൻ കഴിഞ്ഞില്ല. അപകട ശേഷം ഷോറൂം ഉടമ ഒളിവിൽ പോയെന്ന് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top