എംഡിഎംഎക്ക് പകരം കർപ്പൂരം നൽകി പറ്റിച്ചെന്ന് പരാതി!! തെരുവിൽ തമ്മിലടിച്ച് യുവാക്കൾ

ലഹരിസംഘങ്ങൾ ഉണ്ടാക്കുന്ന അക്രമങ്ങളിൽ നാട്ടുകാരും സ്വന്തം വീട്ടുകാരും അടക്കം പൊറുതിമുട്ടി കഴിയുകയും, അവയെക്കുറിച്ച് ഗൌരവമുള്ള ചർച്ചകൾ നാടെങ്ങും നടക്കുകയും ചെയ്യുമ്പോൾ ലഹരിസംഘങ്ങൾ തമ്മിലുള്ള സംഘർഷത്തിനും പുതുവഴികൾ തുറക്കുന്നു. രാസലഹരി വാഗ്ദാനം ചെയ്ത് വൻതുക വാങ്ങിയ ശേഷം വെള്ളപ്പൊടി രൂപത്തിലുള്ള ഏതോ വസ്തു നൽകി കബളിപ്പിച്ചു എന്നാണ് ആരോപണം.

മലപ്പുറം ഒതുക്കുങ്ങലിൽ ആണ് മാരക രാസലഹരിയായ എംഡിഎംഎയുടെ പേരിൽ യുവാക്കൾ തെരുവിൽ ഏറ്റുമുട്ടിയത്. മലപ്പുറം ജില്ലയിലെ ഒതുക്കുങ്ങൽ ചോലക്കാട് വളവിൽ പെട്രോൾ പമ്പിന് സമീപത്താണ് രണ്ടു സംഘങ്ങൾ തമ്മിൽ കണ്ടുമുട്ടിയത്. വൈകീട്ട് ആറുമണിയോടെയാണ് സംഭവം.

നാട്ടുകാർ അറിയിച്ചതിനെത്തുടർന്ന് ഒതുക്കുങ്ങൽ പഞ്ചായത്ത് അംഗങ്ങളായ കുരുണിയൻ അബ്ദുൾകരീം, എൻ സി കുഞ്ഞിപ്പ എന്നിവർ സ്ഥലത്തെത്തി. തങ്ങൾക്കു മുന്നിൽവെച്ചും യുവാക്കൾ ഏറ്റുമുട്ടിയതായി അബ്ദുൾകരീം പറഞ്ഞു. തുടർന്ന് പഞ്ചായത്ത് അധികൃതരും നാട്ടുകാരുംചേർന്ന് പോലീസിനെ അറിയിച്ചു. കോട്ടയ്ക്കൽ പോലീസെത്തി പരിശോധന നടത്തിയെങ്കിലും ലഹരി വസ്തുക്കളൊന്നും കിട്ടാത്തതിനാൽ കേസെടുത്തില്ല.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top