ചേലക്കരയില്‍ പോലീസിന് പണി കൊടുത്ത് അന്‍വര്‍; മുഖ്യമന്ത്രിയുടെ വാഹനവ്യൂഹം വഴിയില്‍ കുടുങ്ങി

തൃശ്ശൂർ ചേലക്കരയിൽ മുഖ്യമന്ത്രി പ്രചാരണം നടത്തവേ പോലീസിന് പണികൊടുത്ത് പി.വി.അന്‍വര്‍. ഡിഎംകെ സ്ഥാനാര്‍ത്ഥി എന്‍.കെ.സുധീറിന്റെ പ്രകടനത്തിന് പോലീസ് അനുമതി നിഷേധിച്ചിരുന്നു. ഇതോടെ പ്രചാരണ വാഹനങ്ങള്‍ ഒരുമിച്ച് എത്തിച്ച് അന്‍വര്‍ റാലി നടത്തി. ഇതോടെ മുഖ്യമന്ത്രിയുടെ വാഹനവ്യൂഹം റോഡില്‍ കുടുങ്ങി.
ചേലക്കര ഗതാഗതക്കുരുക്ക് രൂക്ഷമാവുകയും ചെയ്തു. പോലീസും ഡിഎംകെ പ്രവര്‍ത്തകരും തമ്മില്‍ വാക്കേറ്റവും നടന്നു. മുപ്പത് പ്രചാരണ വാഹനങ്ങളാണ് അന്‍വര്‍ ഒരുമിച്ച് ഇറക്കിയത്. പോലീസിനും സ്ഥിതിഗതികള്‍ നിയന്ത്രിക്കാന്‍ കഴിഞ്ഞില്ല.
മുഖ്യമന്ത്രിയുടെ വാ പോയ കോടാലി എന്ന പരാമര്‍ശത്തിനും അന്‍വര്‍ മറുപടി നല്‍കിയിട്ടുണ്ട്. ഉണങ്ങിദ്രവിച്ച തലയില്ലാ തെങ്ങാണ് മുഖ്യമന്ത്രിയെന്നും ചേലക്കരയില്‍ സിപിഎമ്മിന്റെ പകുതി വോട്ടുകള്‍ പോകുമെന്നുമാണ് അന്‍വര്‍ പറഞ്ഞത്.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here