ചേന്ദമംഗലം കൂട്ടക്കൊല കേസിലെ പ്രതി ഋതുവിന്റെ വീട് അടിച്ചു തകര്‍ത്തു; രണ്ടുപേര്‍ പിടിയില്‍

എറണാകുളം ചേന്ദമംഗലം കൂട്ടക്കൊല കേസിലെ പ്രതി ഋതു ജയന്റെ വീട് അടിച്ചു തകര്‍ത്ത നിലയില്‍. നാട്ടുകാരായ ചിലരാണ് അക്രമത്തിന് പിന്നില്‍. രണ്ടുപേരെ പോലീസ് കസ്റ്റഡിയിലെടുത്തു.
അക്രമത്തെ തുടര്‍ന്ന് ഋതുവിന്റെ അമ്മ വീട്ടില്‍ നിന്നും മാറി. ജനലുകളും കോണ്‍ക്രീറ്റ് സ്ലാബും കസേരയും അക്രമികള്‍ തകര്‍ന്നിട്ടുണ്ട്. .
വേണു (69), ഭാര്യ ഉഷ (62), മകള്‍ വിനിഷ (32) എന്നിവരെയാണ് അയല്‍വാസിയായ ഋതു വ്യാഴാഴ്ച വൈകിട്ട് വീട്ടില്‍ക്കയറി തലയ്ക്കടിച്ച് കൊലപ്പെടുത്തിയത്. ആക്രമണത്തില്‍ വിനിഷയുടെ ഭര്‍ത്താവ് ജിതിനും ഗുരുതരമായി പരുക്കുണ്ട്.ജിതിന്‍ അപകടനില തരണം ചെയ്തിട്ടില്ല.
തൻ്റെ കുടുംബത്തെ നിരന്തരം ആക്ഷേപിച്ചു. സഹോദരിയെ പറ്റി ജിതിൻ ബോസ് മോശമായി സംസാരിച്ചു. ഇതൊക്കെയാണ് കൂട്ടക്കൊലയ്ക്ക് കാരണം എന്നാണ് ഋതു പറഞ്ഞത്. കൊലപാതകത്തിന് പിന്നാലെ തന്നെ ഇയാള്‍ അറസ്റ്റിലായി. ബെംഗളൂരുവിൽ ജോലി ചെയ്തിരുന്ന പ്രതി കൊലയ്ക്ക് രണ്ട് ദിവസം മുൻപായിരുന്നു നാട്ടിൽ എത്തിയത്.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here