കൂട്ടക്കൊലക്കേസ് പ്രതിക്ക് മാനസികപ്രശ്നമല്ല ലഹരിക്കടിമ എന്ന് പോലീസ്; ചേന്ദമംഗലം അരുംകൊലയിൽ കുറ്റപത്രം തയ്യാറാക്കി പോലീസ്

എറണാകുളം ചേന്ദമംഗലത്ത് മൂന്നുപേരെ വീട്ടിൽ വെട്ടിക്കൊന്ന പ്രതിക്ക് മാനസിക പ്രശ്നമല്ലെന്നും, ലഹരിക്കടിമയായ പ്രതി മുൻ വൈരാഗ്യം തീർത്തതാണെന്നും പോലീസ് ഉറപ്പിച്ചു. ഈ നിമഗനത്തിൻ്റെ അടിസ്ഥാനത്തിൽ ഏകപ്രതി റിതുവിനെതിരെ കുറ്റപത്രം സമർപ്പിക്കാൻ ഒരുങ്ങുകയാണ് പോലീസ്. കൂട്ടക്കൊലപാതകം നടന്ന് മുപ്പതാം ദിവസമാണ് കുറ്റപത്രം നൽകുന്നത്. വടക്കന്‍ പറവൂര്‍ മജിസ്ട്രേറ്റ് കോടതിയിലാണ് അന്തിമ റിപ്പോർട്ട് സമർപ്പിക്കുക.

കഴിഞ്ഞ മാസം 15നാണ് റിതു അയല്‍വീട്ടില്‍ അതിക്രമിച്ച് കയറി മൂന്നു പേരെ അതിക്രൂരമായി കൊലപ്പെടുത്തിയത്. കാട്ടിപ്പറമ്പില്‍ വേണു, ഭാര്യ ഉഷ, മകള്‍ വിനിഷ എന്നിവരെ തലയ്ക്കടിച്ചാണ് കൊലപ്പെടുത്തിയത്. ഗുരുതരമായി പരിക്കേറ്റ വിനിഷയുടെ ഭര്‍ത്താവ് ജിതിന്‍ ഗുരുതരാവസ്ഥയില്‍ ചികില്‍സയില്‍ തുടരുകയാണ്. പിഞ്ചു കുഞ്ഞുങ്ങളുടെ കണ്‍മുന്നിലായിരുന്നു അതിക്രമം.

പ്രതിക്ക് അയൽവാസി ജിതിന്‍ ബോസിന്‍റെ കുടുംബത്തോട് അടങ്ങാത്ത പകയുണ്ട്. ‘പക തീര്‍ത്തു’ എന്ന് കൊലക്ക് ശേഷം പ്രതി വിളിച്ച് പറഞ്ഞതായി സാക്ഷി മൊഴിയുണ്ട്. ജിതിൻ മരിക്കാക്കത്തതിൽ നിരാശയുണ്ടെന്നും പ്രതി പൊലീസിനോട് പറഞ്ഞിട്ടുണ്ട്. ഇയാൾ ലഹരിക്ക് അടിമയുമാണ്. മാനസിക പ്രശ്നങ്ങള്‍ ഒന്നും തന്നെയില്ല. കേസില്‍ ആകെ 112 സാക്ഷികളുണ്ട്. തെളിവായി അറുപതോളം രേഖകളും 1000 പേജുള്ള കുറ്റപത്രത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.

സ്ഥിരം ക്രിമിനലും അഞ്ച് കേസുകളിൽ പ്രതിയാണ് റിതു ജയൻ. 2021 മുതൽ ഇയാൾ പൊലീസ് നിരീക്ഷണത്തിൽ ഉണ്ടായിരുന്നു എന്നാണ് അതിദാരുണമായ കൊലപാതകത്തിന് ശേഷം പോലീസ് വിശദീകരിച്ചത്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top