മലയാളി യുവതിയും യുവാവും ചെന്നൈയില്‍ ട്രെയിന്‍ തട്ടി മരിച്ചു; അപകടം ജോലി തേടിയുള്ള അന്വേഷണത്തിനിടെ
September 5, 2024 9:56 AM
മലയാളി യുവതിയും യുവാവും ചെന്നൈയിൽ ട്രെയിന്‍ തട്ടി മരിച്ചു. കോഴിക്കോട് മെഡിക്കൽ കോളേജിലെ മാതൃ-ശിശുസംരക്ഷണ കേന്ദ്രം ജീവനക്കാരൻ ടി.മോഹൻദാസിന്റെ മകൾ ടി. ഐശ്വര്യയും (28) പെരിന്തൽമണ്ണ മുഹമ്മദ് ഷെരീഫുമാണ്(35) മരിച്ചത്. ഗുഡുവാഞ്ചേരിയിലുള്ള സുഹൃത്തിനെ കാണാനാണ് ഇരുവരും പോയത്.
ഗുഡുവാഞ്ചേരിക്കു സമീപമാണ് അപകടം. ചെന്നൈ ബീച്ച് ഭാഗത്തേക്ക് പോകുകയായിരുന്ന സബർബൻ ട്രെയിനാണ് തട്ടിയത്. ഷെരീഫ് സംഭവസ്ഥലത്തുതന്നെ മരിച്ചു. ആശുപത്രിയിൽ പ്രവേശിപ്പിച്ച ഐശ്വര്യ ചികിത്സയ്ക്കിടെ മരിച്ചു.
ജോലി തേടി കുറച്ചുദിവസം മുൻപാണ് ഇരുവരും കേരളത്തിൽനിന്ന് എത്തിയതെന്ന് പോലീസ് പറഞ്ഞു. പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here